വൈത്തിരി: പൂക്കോട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിലെ പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെൻറ് (പി.പി.ബി.എം) കോഴ്സ് ഒരുവർഷത്തേക്ക് താൽക്കാലികമായി മരവിപ്പിച്ചു. നിശ്ചിത യോഗ്യതയുള്ള അധ്യാപകരുടെ കുറവ് കാരണമാണ് നിർത്തലാക്കിയതെന്ന് അധികൃതർ വ്യക്തമാക്കുന്നു. 2015ൽ ആരംഭിച്ച കോഴ്സിെൻറ അവസാനവർഷ വൈവ പരീക്ഷ കഴിഞ്ഞു. പി.പി.ബി.എം കോഴ്സിന് പൂക്കോട് സർവകലാശാലയിൽ 25 സീറ്റാണുള്ളത്.
നിലവിൽ 75 വിദ്യാർഥികളുണ്ടെന്ന് സർവകലാശാല കോഴ്സ് ഡയറക്ടർ 'മാധ്യമ'ത്തോട് പറഞ്ഞു. കോഴ്സ് പൂർണമായും നിർത്തലാക്കിയെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത അധ്യയനവർഷം സർവകലാശാലയുടെ തീരുമാനത്തിന് വിധേയമായി കോഴ്സ് പുനരാരംഭിക്കും. വെറ്ററിനറി സയൻസ് കോഴ്സ് കഴിഞ്ഞ ശേഷം പൗൾട്രി സയൻസിൽ പ്രത്യേക പരിശീലനം നേടിയ അധ്യാപകരാണ് ക്ലസെടുക്കുന്നത്. ഇത്തരം അധ്യാപകരുടെ കുറവുമൂലമാണ് കോഴ്സ് താൽക്കാലികമായി നിർത്തിയത്. 2021 അധ്യയനവർഷത്തിൽ തിരുവാഴാംകുന്നിലെ കാമ്പസിൽ മാത്രമാണ് കോഴ്സിന് പ്രവേശനം നൽകുന്നത്. 50 പേർക്കാണ് അവിടെ പ്രവേശനം. കേരളത്തിലും പുറത്തും ഏറെ ജോലിസാധ്യതയുള്ള കോഴ്സിന് പൂക്കോട് സർവകലാശാലയിൽ വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്ന് നേരത്തെതന്നെ പരാതി ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.