അംഗീകൃത ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി (ജി.എൻ.എം) കോഴ്സ് പരീക്ഷ വിജയിച്ചവർക്ക് ഉയർന്ന യോഗ്യത കരസ്ഥമാക്കാനുള്ള പഠനാവസരമാണ് പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ് ഡിഗ്രി കോഴ്സിലൂടെ ലഭിക്കുന്നത്. സർവിസിലുള്ളവർക്കും കോഴ്സ് പഠിക്കാം.
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിൽ ഇക്കൊല്ലം നടത്തുന്ന പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ് കോഴ്സ് പ്രവേശനത്തിന് എൽ.ബി.എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷഫീസ് പൊതുവിഭാഗത്തിന് 800 രൂപയും പട്ടികജാതി/വർഗക്കാർക്ക് 400 രൂപയുമാണ്. കേരളത്തിലെ എല്ലാ െഫഡറൽ ബാങ്ക് ശാഖകളിലും ജൂൺ 27 വരെ അപേക്ഷഫീസ് സ്വീകരിക്കും. ബാങ്കിൽനിന്ന് ലഭിക്കുന്ന അപേക്ഷ നമ്പറും ചലാൻ നമ്പറും ഉപയോഗിച്ച് ജൂൺ 28 വരെ വ്യക്തിഗത വിവരങ്ങൾ ഒാൺലൈനായി www.lbscentre.in എന്ന വെബ്സൈറ്റിൽ നിർദേശാനുസരണം രജിസ്റ്റർ ചെയ്യാം. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിൽ പ്രോസ്പെക്ടസിലുണ്ട്. അപേക്ഷയുടെ പ്രിൻറൗട്ട് ജൂൺ 30നകം എൽ.ബി.എസ് സെൻറർ ഡയറക്ടറുടെ തിരുവനന്തപുരത്ത് നന്ദാവനം, പാളയത്തുള്ള കാര്യാലയത്തിൽ ലഭിച്ചിരിക്കണം.
യോഗ്യത: അപേക്ഷകർ ഫിസിക്സ്, കെമിസ്ട്രി, ബയോളജി െഎച്ഛിക വിഷയമായി പ്ലസ് ടു പരീക്ഷ പാസായിരിക്കണം. കൂടാതെ 50 ശതമാനം മാർക്കോടെ ഇന്ത്യൻ നഴ്സിങ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി (GNM) കോഴ്സ് പരീക്ഷ പാസായിരിക്കണം. ഉയർന്ന പ്രായപരിധി 45 വയസ്സാണ്. സർവിസ് േക്വാട്ടയിേലക്കുള്ള അപേക്ഷാർഥികൾക്ക് 49 വയസ്സുവരെയാകാം.
സർവിസ് േക്വാട്ടയിൽ അപേക്ഷിക്കുന്നവർ സ്വന്തം സ്ഥാപനത്തിലെ മേലധികാരി വഴി നിശ്ചിത സമയത്തിനകം തിരുവനന്തപുരത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണം. അപേക്ഷയുടെ പകർപ്പ് എൽ.ബി.എസ് സെൻറർ ഡയറക്ടറുടെ കാര്യാലയത്തിലേക്കും അയക്കണം. ഇതിനായുള്ള പ്രത്യേക അപേക്ഷഫോറം വെബ്സൈറ്റിലുണ്ട്.
സർവിസ് േക്വാട്ടയിൽ െമഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നോമിനേറ്റ് െചയ്യുന്ന അഞ്ചു പേർക്കും ഹെൽത്ത് സർവിസ് ഡയറക്ടർ നോമിേനറ്റ് ചെയ്യുന്ന അഞ്ചുപേർക്കും പ്രവേശനം ലഭിക്കും. സർവിസ് സീനിയോറിറ്റിയും എൻട്രൻസ് പരീക്ഷയുടെ റാങ്കും പരിഗണിച്ചാവും സർവിസ് േക്വാട്ടയിലേക്കുള്ള തെരഞ്ഞെടുപ്പ്. ഡെപ്യൂേട്ടഷൻ (ബെനിഫിറ്റ്സ്) ആനുകൂല്യങ്ങളോടെ പഠനം നടത്താവുന്നതാണ്.
തെരഞ്ഞെടുപ്പ്: 20-17 ജൂൈല 16ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിലായി നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. ഹാൾടിക്കറ്റ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. റാങ്ക് ലിസ്റ്റിൽ സ്ഥാനം പിടിക്കുന്നവർക്ക് കോളജ് ഒാപ്ഷൻ രജിസ്റ്റർ ചെയ്യാൻ അവസരം നൽകും. സീറ്റ് അലോട്ട്മെൻറ് കേന്ദ്രീകൃതമായിട്ടാണ് നടത്തുക.
കോഴ്സിെൻറ ദൈർഘ്യം 24 മാസമാണ്. കോഴ്സ് നടത്തുന്ന സ്ഥാപനങ്ങളുടെ/കോളജുകളുടെ ലിസ്റ്റ് വെബ്സൈറ്റിെല പ്രോസ്പെക്ടസിലുണ്ട്. 60 ശതമാനം സീറ്റുകളിൽ സ്റ്റേറ്റ് മെറിറ്റിലും 40 ശതമാനം സീറ്റുകളിൽ സംവരണ ചട്ടങ്ങൾ പാലിച്ചും അഡ്മിഷൻ നൽകും. എസ്.ഇ.ബി.സി വിഭാഗത്തിൽെപടുന്നവർക്ക് 30 ശതമാനം സീറ്റുകളിലും എസ്.സി/എസ്.ടിക്കാർക്ക് 10 ശതമാനം സീറ്റുകളിലുമാണ് പ്രവേശനം.
ഗവൺമെൻറ് നഴ്സിങ് കോളജുകളിൽ നിലവിൽ 20,000 രൂപയാണ് ട്യൂഷൻ ഫീസ്. സ്വാശ്രയ കോളജുകളിലെ ഗവൺമെൻറ് മെറിറ്റ്/മാനേജ്മെൻറ് സീറ്റുകളിൽ 55,000 രൂപയാണ് ഫീസ്. എൻ.ആർ.െഎ സീറ്റുകളിൽ രണ്ടു ലക്ഷം രൂപയാണ്. വിശദവിവരങ്ങൾ www.lbscentre.in എന്ന വെബ്സൈറ്റിൽ പ്രോസ്പെക്ടസിൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.