തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്ന് -ഒമ്പതുവരെ ക്ലാസുകളിലെ കുട്ടികളുടെ വർഷാന്ത വിലയിരുത്തൽ പ്രക്രിയ പൂർത്തിയാക്കി മേയ് 20നകം ക്ലാസ് പ്രൊേമാഷൻ പട്ടിക പ്രസിദ്ധീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. കോവിഡ് സാഹചര്യത്തിൽ ക്ലാസ് റൂം അധ്യയനം നടക്കാതെ പോയതിനാൽ കൈറ്റ് വിക്ടേഴ്സ് നടത്തിയ ഡിജിറ്റൽ പഠനപ്രവർത്തനങ്ങളിൽ നിരന്തര വിലയിരുത്തലും വർഷാന്ത വിലയിരുത്തലും നടത്തി കുട്ടികൾക്ക് ഗ്രേഡ് നൽകും.
ഒാരോ സ്കൂളിലും ഒാരേ വിഷയത്തിെൻറയും സബ്ജക്ട് കൗൺസിൽ/ സ്കൂൾ റിസോഴ്സ് ഗ്രൂപ് (എസ്.ആർ.ജി) ചേർന്ന് വിലയിരുത്തി സ്കോർ നൽകണം. വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്ത ഫസ്റ്റ്ബെൽ ക്ലാസുകളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളിലെ പങ്കാളിത്തം, പഠനത്തിെൻറ ഭാഗമായുണ്ടായ ഉൽപന്നങ്ങൾ, യൂനിറ്റ് വിലയിരുത്തൽ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് കുട്ടികളുടെ നിരന്തര വിലയിരുത്തൽ നടത്തി ഗ്രേഡ് നൽകേണ്ടത്. വിഡിയോ ക്ലാസുകൾ കണ്ട് കുട്ടികൾ തയാറാക്കിയ പഠനക്കുറിപ്പുകൾ നിരന്തര വിലയിരുത്തലിന് അടിസ്ഥാനമാക്കാം. അധ്യാപകർ നൽകിയ അസൈൻമെൻറുകൾ പൂർത്തിയാക്കുന്നതിലുള്ള മികവും പരിഗണിക്കാം.
പഠനകാര്യത്തിൽ കുട്ടി എവിടെ നിൽക്കുന്നുവെന്നറിയാൻ വേണ്ടിയായിരിക്കും വർഷാന്ത വിലയിരുത്തൽ. ഇതിനായി പ്രത്യേകമായി തയാറാക്കിയ പഠന മികവ് രേഖ കാർഡ് രൂപത്തിൽ കുട്ടികൾക്ക് ലഭ്യമാക്കും. ഇൗ കാർഡുകളിൽനിന്ന് കുട്ടിയുടെ സാധ്യതക്കനുസരിച്ച് പഠന പ്രവർത്തനങ്ങൾ പൂർത്തിയാക്കാം.
പൂർത്തിയാക്കുന്നവയിൽനിന്ന് മികച്ച അഞ്ചെണ്ണം വിലയിരുത്തിയാണ് കുട്ടികൾക്ക് ഗ്രേഡ്/ സ്കോർ നൽകേണ്ടത്. ബി.ആർ.സികളിൽ ലഭ്യമാക്കുന്ന പഠന മികവ് രേഖ ഹെഡ്മാസ്റ്റർമാരുടെ ഉത്തരവാദിത്തത്തിൽ കുട്ടികൾക്ക് ലഭ്യമാക്കണം. പഠനമികവ് രേഖ മേയ് പത്തിനകം തിരികെ വാങ്ങുകയും അധ്യാപകർ സ്കോർ നൽകുകയും ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.