കേരള പബ്ലിക് സർവിസ് കമീഷൻ കാറ്റഗറി നമ്പർ 474 മുതൽ 493/2023 വരെയുള്ള വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിജ്ഞാപനം നവംബർ 15ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭ്യമാണ്. ഓൺലൈനായി ഡിസംബർ 20വരെ അപേക്ഷിക്കാം.
തസ്തികകൾ:ജനറൽ റിക്രൂട്ട്മെന്റ്: ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ)-മലയാളം, ഹിസ്റ്ററി-പ്രതീക്ഷിത ഒഴിവുകൾ (കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസം); ജൂനിയർ ലെക്ചറർ-ഡ്രോയിങ് ആൻഡ് പെയിന്റിങ് ഒഴിവുകൾ-3 (കോളജ് വിദ്യാഭ്യാസം); ഫാർമസിസ്റ്റ് ഗ്രേഡ് 2 - പ്രതീക്ഷിത ഒഴിവുകൾ (മെഡിക്കൽ വിദ്യാഭ്യാസം); യു.പി സ്കൂൾ ടീച്ചർ (കന്നട മീഡിയം)-കാസർകോട് ജില്ല-ഒഴിവുകൾ 15 (വിദ്യാഭ്യാസം); ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2, പതിനാല് ജില്ലകളിലും ഒഴിവുകളുണ്ട്. എണ്ണം കണക്കാക്കിയിട്ടില്ല.
സ്പെഷൽ റിക്രൂട്ട്മെന്റ്: സീനിയർ സൂപ്രണ്ട് (എസ്.സി/എസ്.ടി), ഒഴിവ് 1 (അച്ചടി വകുപ്പ്); ഓഫിസ് അറ്റൻഡന്റ് (എസ്.ടി) ഒഴിവുകൾ 6 (കേരള വാട്ടർ അതോറിറ്റി); സീമാൻ (എസ്.ടി), ഒഴിവ് 1 (കൊല്ലം ജില്ല) (തുറമുഖം).
എൻ.സി.എ റിക്രൂട്ട്മെന്റ്: നോൺ വൊക്കേഷനൽ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് (എസ്.ടി) ഒഴിവ് 2 (വൊക്കേഷനൽ ഹയർ സെക്കൻഡറി); ഹയർ സെക്കൻഡറി ടീച്ചർ (ജൂനിയർ) (അറബിക് (SCCC) ഒഴിവ് 2 (ഹയർ സെക്കൻഡറി വിദ്യാഭ്യാസം); ഹൈസ്കൂൾ ടീച്ചർ -മാത്തമാറ്റിക്സ് (തമിഴ് മീഡിയം), ഒഴിവുകൾ 3 (ഇ.ടി.ബി/ധീവര).
ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ - അറബിക്-എൽ.പി.എസ് (എസ്.ടി/എസ്.ഐ.യു.സി നാടാർ), യു.പി.എസ് (എസ്.സി/എസ്.ടി); എൽ.പി സ്കൂൾ ടീച്ചർ-മലയാളം മീഡിയം (ഹിന്ദു-നാടാർ) (വിദ്യാഭ്യാസം); ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (എസ്.സി.സി.സി) (ഹോമിയോപ്പതി); ഫോറസ്റ്റ് ഡ്രൈവർ (ഒ.ബി.സി) (കേരള വനം-വന്യജീവി).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.