തിരുവനന്തപുരം: സ്കൂൾ, ഹയർ സെക്കൻഡറി പാദവാർഷിക പരീക്ഷ ഏകീകരണം അധ്യാപക സംഘടന കളുടെ എതിർപ്പിനെ തുടർന്ന് പിൻവലിച്ചു. ഒമ്പത്, 10, 11, 12 ക്ലാസുകളിലെ കുട്ടികളെ ഒരുമിച് ചിരുത്തി പരീക്ഷ നടത്തണമെന്ന് പല ജില്ലകളിലെയും ഡി.ഇ.ഒമാരും ഹയർ സെക്കൻഡറി കോഒാഡി നേറ്റർ, അസിസ്റ്റൻറ് കോഒാഡിനേറ്റർമാരും പ്രിൻസിപ്പൽമാരുടെയും പ്രധാനാധ്യാപകരുടെയും യോഗം വിളിച്ച് നിർദേശിച്ചിരുന്നു. യോഗത്തിൽ പ്രധാനാധ്യാപകരും പ്രിൻസിപ്പൽമാരും ഇതുസംബന്ധിച്ച് ആശങ്ക അറിയിച്ചെങ്കിലും ഒന്നിച്ച് നടത്താനുള്ള തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുപോയി.
സെക്കൻഡറി, ഹയർസെക്കൻഡറി ഏകീകരണത്തെ സംബന്ധിച്ചും കെ.ഇ.ആർ ഭേദഗതി സംബന്ധിച്ചും ഹൈകോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ പരീക്ഷ ഏകീകരണം നടപ്പാക്കുന്നത് ശരിയല്ലെന്ന് അധ്യാപക സംഘടന പ്രതിനിധികൾ പൊതുവിദ്യാഭ്യാസ ഡയറക്ടറെ കണ്ട് അറിയിച്ചിരുന്നു. പരീക്ഷ സംവിധാനം നിലവിലുള്ളതുപോലെ വേറിട്ട് നടത്താൻ തന്നെയാണ് നിർദേശിച്ചതെന്നും ഒമ്പത്,10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളെ ഒരുമിച്ചിരുത്തി ഏകീകരിക്കിെല്ലന്നും സംഘടന നേതാക്കൾക്ക് പൊതുവിദ്യാഭ്യാസ ഡയറകടർ ഉറപ്പ് നൽകുകയായിരുന്നു.
പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളെ വേറിട്ടും ഒമ്പത്, 10 ക്ലാസുകളിലെ വിദ്യാർഥികളെ ഇടകലർത്തിയിരുത്തി മാത്രമേ നടത്തുകയുള്ളൂവെന്നും അല്ലാത്ത ഒരു തീരുമാനവും നടപ്പാക്കുകയില്ലെന്നും ഡയറക്ടർ അറിയിച്ചു. ഇതുസംബന്ധിച്ച് കൃത്യമായ സർക്കുലർ സ്കൂളുകളിലേക്ക് അയക്കുമെന്നും ഡയറക്ടർ പറഞ്ഞു.
നിശ്ചയിച്ച ടൈംടേബിൾ പ്രകാരം എൽ.പി വിഭാഗത്തിന് രാവിലെയും യു.പി വിഭാഗത്തിനും എട്ടാം ക്ലാസിനും ഉച്ചക്കു ശേഷവും ഒമ്പത്,10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർഥികൾക്ക് രാവിലെയും പരീക്ഷ നടക്കുമെന്നും ഡയറക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.