സ്കൂൾ പരീക്ഷ ഡിസംബർ 14 മുതൽ; ഹയർ സെക്കൻഡറി പരീക്ഷ 12 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ രണ്ടാം പാദവാർഷിക പരീക്ഷ ഡിസംബർ 14 മുതൽ 22 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രോഗ്രാം (ക്യു.ഐ.പി) മോണിറ്ററിങ് യോഗത്തിൽ തീരുമാനം.

ഒന്നു മുതൽ പത്തുവരെ ക്ലാസുകൾക്ക് ഡിസംബർ 14 മുതൽ 22 വരെയായിരിക്കും പരീക്ഷ. ഡിസംബർ 12 മുതൽ 22 വരെയായിരിക്കും ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി ക്ലാസുകളിലെ രണ്ടാം പാദവാർഷിക പരീക്ഷ.

23ന് ക്രിസ്മസ് അവധിക്കായി അടക്കുന്ന സ്കൂളുകൾ ജനുവരി മൂന്നിന് തുറക്കും. മാർച്ച് 13 മുതൽ 30വരെ നടത്താൻ നിശ്ചയിച്ച എസ്.എസ്.എൽ.സി പരീക്ഷ റമദാൻ വ്രത സമയത്ത് ഉച്ചക്കുശേഷം നടത്തുന്നത് സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ സർക്കാറിന്‍റെ പരിഗണനക്ക് വിടാനും തീരുമാനിച്ചു.

Tags:    
News Summary - School Examination from 14th December, and Higher Secondary Examination from 12th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.