എൻജിനീയറിങ് ബിരുദക്കാർക്കും സയൻസ് പോസ്റ്റ് ഗ്രാജ്വേറ്റുകാർക്കും 'OCES/DGFS-2022' പദ്ധതികളിലൂടെ കേന്ദ്ര ആണവോർജ വകുപ്പിൽ സയന്റിഫിക് ഓഫിസറാകാം. ഗേറ്റ് സ്കോർ (2021/2022) അല്ലെങ്കിൽ ഏപ്രിലിൽ നടത്തുന്ന ഓൺലൈൻ ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. ഫെബ്രുവരി 11 വരെ ഓൺലൈനായി അപേക്ഷിക്കാം.
OCES-2022 (സ്കീം I): എൻജിനീയറിങ് ബിരുദക്കാർക്കും സയൻസ് പി.ജിക്കാർക്കും ഉള്ള ഒരുവർഷത്തെ ട്രെയിനിങ് പ്രോഗ്രാമാണിത്. ഭാഭാ അറ്റോമിക് റിസർച് സെന്റർ (ബാർക്ക്) ട്രെയിനിങ് സ്കൂളിന്റെ ആഭിമുഖ്യത്തിലുള്ള ബാർക്ക് മുംബൈ, ഇന്ദിര ഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച് കൽപാക്കം, രാജ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി ഇന്ദോർ, ന്യൂക്ലിയർ ഫ്യൂവെൽ കോംപ്ലക്സ് ഹൈദരാബാദ്, അറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് ഫോർ എക്സ് പ്ലൊറേഷൻ ആൻഡ് റിസർച് ഹൈദരാബാദ് കേന്ദ്രങ്ങളിലാണ് പരിശീലനം.
ട്രെയിനി സയന്റിഫിക് ഓഫിസറായിട്ടാണ് നിയമനം. പരിശീലനക്കാലം പ്രതിമാസം 55000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. 18000 രൂപ ഒരുവർഷത്തേക്ക് ബുക്ക് അലവൻസുണ്ട്. DGFS-2022 (സ്കീം II): താഴെ പറയുന്ന സ്ഥാപനങ്ങളിൽ 2022 വർഷം എം.ടെക്/എം കെമിക്കൽ എൻജിനീയറിങ് പ്രവേശനം ലഭിച്ച എൻജിനീയറിങ് ബിരുദക്കാർക്കും ഫിസിക്സ് പി.ജിക്കാർക്കും നൽകുന്ന രണ്ടുവർഷത്തെ DAE ഗ്രാജ്വേറ്റ് ഫെലോഷിപ്പാണിത്.
ട്യൂഷൻഫീസ് തിരികെ ലഭിക്കുന്നതോടൊപ്പം പ്രതിമാസം 55000 രൂപ സ്റ്റൈപ്പന്റും അനുവദിക്കും. വൺടൈം ബുക്ക് അലവൻസ് 18000 രൂപ, പ്രോജക്ട് ചെലവുകൾക്ക് 25000 രൂപ കണ്ടിജൻസി ഗ്രാന്റ് എന്നിവയും ലഭ്യമാകും. ഐ.ഐ.ടി ബോംബെ, ഡൽഹി, ഗുവാഹതി, കാൺപൂർ, ഖരഗ്പൂർ, മദ്രാസ്, റൂർക്കി, BHu വാരാണസി, NIT റൂർഖേല, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി (ICT) മുംബൈ എന്നിവിടങ്ങളിൽ പഠിക്കുന്നവർക്കാണ് DAE ഗ്രാജ്വേറ്റ് ഫെലോഷിപ്പിന് അർഹത. പഠനം പൂർത്തിയാക്കുന്നവർക്ക് ആണവോർജ വകുപ്പിൽ സയന്റിഫിക് ഓഫിസറായി 56100 രൂപ അടിസ്ഥാന ശമ്പളത്തിൽ നിയമനം ലഭിക്കും.
തുടക്കത്തിൽ 1,05,000 രൂപ ശമ്പളം കിട്ടും. എൻജിനീയറിങ് ഡിസിപ്ലിനിലെ ട്രെയിനി സയന്റിഫിക് ഓഫിസർക്ക് പരിശീലനം പൂർത്തിയാവുമ്പോൾ ഹോമിഭാഭാ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എം.ടെകിന് എൻറോൾ ചെയ്യാൻ അനുവദിക്കും. എം.ടെക്കിന് താൽപര്യമില്ലെങ്കിൽ ശാസ്ത്രവിഷയങ്ങളിൽ പി.ജി ഡിപ്ലോമക്ക് ചേർന്ന് പഠിക്കാം. അർഹരായവർക്ക് ഗവേഷണ പഠനത്തിലൂടെ പിഎച്ച്.ഡിയും നേടാനാകും. യോഗ്യത മാനദണ്ഡങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം വെബ്സൈറ്റിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.