തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിലെ മുന്നാക്ക സംവരണത്തിനുള്ള സീറ്റ് വിഹിതത്തിൽ തീരുമാനം വൈകുന്നതിനിടെ 17 സ്വാശ്രയ മെഡിക്കൽ കോളജുകളിലെയും 17 സ്വാശ്രയ ഡെൻറൽ കോളജുകളിലെയും സീറ്റ് വിഹിതം നിശ്ചയിച്ച് ഉത്തരവിറങ്ങി.
സർക്കാർ കോളജുകളിലെ സീറ്റ് വിഹിതം സംബന്ധിച്ച ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങുമെന്ന പ്രതീക്ഷയിൽ മെഡിക്കൽ, അനുബന്ധ കോഴ്സുകളിലെ ആദ്യ അലോട്ട്മെൻറ് 20ന് നടത്താൻ നിശ്ചയിച്ചിട്ടുണ്ട്.
17 സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 2100 സീറ്റുകളിൽ 932 എണ്ണമാണ് സംവരണ തത്ത്വം പാലിച്ച് പ്രവേശനം നടത്തേണ്ട സർക്കാർ സീറ്റുകൾ. 610 സീറ്റുകൾ ന്യൂനപക്ഷ പദവിയുള്ള 11 കോളജുകളിലെ സാമുദായിക ക്വോട്ട സീറ്റുകളാണ്. 316 സീറ്റുകൾ എൻ.ആർ.െഎ ക്വോട്ടയിലാണ്. ഇതിൽ 79 സീറ്റുകൾ സാമുദായിക ക്വോട്ട സീറ്റുകളാണ്.
242 സീറ്റുകൾ അപേക്ഷകെൻറ ജനന സ്ഥലം പരിഗണിക്കാതെയുള്ള അഖിലേന്ത്യ ക്വോട്ട സീറ്റുകളാണ്. മുഴുവൻ സീറ്റുകളിലേക്കും വിദ്യാർഥികളുടെ ഒാപ്ഷൻ പ്രകാരം പ്രവേശന പരീക്ഷ കമീഷണർ തന്നെയാണ് അലോട്ട്മെൻറ് നടത്തുക.
ആദ്യ അലോട്ട്മെൻറിൽ ഉൾപ്പെടുത്താതിരുന്ന തിരുവനന്തപുരം എസ്.യു.ടി കോളജിനുപുറമെ പാലക്കാട് കരുണ മെഡിക്കൽ കോളജിലെയും സീറ്റ് വിഹിതം സർക്കാർ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടില്ല.
17 സ്വാശ്രയ ഡെൻറൽ കോളജുകളിലെ 1410 സീറ്റുകളിൽ 1086 എണ്ണമാണ് സംവരണതത്ത്വങ്ങൾ പാലിച്ച് മെറിറ്റ് അടിസ്ഥാനത്തിൽ നികത്തുന്ന സർക്കാർ സീറ്റുകൾ. 127 സീറ്റുകൾ സാമുദായിക സീറ്റുകളും 197 എണ്ണം എൻ.ആർ.െഎ സീറ്റുകളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.