തിരുവനന്തപുരം: കോളജുകളുടെ പ്രവൃത്തിസമയം രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ച് വരെയാണെങ്കിലും ദിവസം ആറ് മണിക്കൂറിലധികം ക്ലാസെടുക്കണമെന്ന് നിർബന്ധിക്കേണ്ടതില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീൽ. കോളജ് പ്രിൻസിപ്പൽമാരുമായുള്ള വിഡിയോ കോൺഫറൻസിലാണ് മന്ത്രി നിർദേശം നൽകിയത്.
മുമ്പ് കോളജിെൻറ പ്രവര്‍ത്തനസമയം 9.30 മുതൽ 4.30 വരെ ആയിരുന്നപ്പോള്‍ ഏഴ് മണിക്കൂര്‍ വീതം അഞ്ച് പ്രവൃത്തിദിവസമായിരുന്നു (ആകെ 35 മണിക്കൂർ). ഇപ്പോള്‍ ആറ് പ്രവൃത്തിദിനമാകുമ്പോള്‍ ആറ് മണിക്കൂര്‍ വീതം 36 മണിക്കൂേറ ആകുന്നുള്ളൂവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്രവൃത്തിസമയം ദീർഘിപ്പിച്ച സർക്കാർ ഉത്തരവിനെതിരെ ഭരണാനുകൂല സംഘടനകളിൽനിന്ന് വരെ പ്രതിഷേധം ഉയർന്നിരുന്നു.
യു.ജി.സിയുടെ ഏഴാം ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട അന്തിമ ഉത്തരവ് ഉടൻ ഇറങ്ങും. ശമ്പള ഫിക്സേഷന് മാന്വൽ ബില്ലുകൾക്ക് പകരം സ്പാർക്ക് വഴി ചെയ്യാൻ ധനവകുപ്പ് നിഷ്കർഷിച്ചതും പേ മെട്രിക്സുമായി ബന്ധപ്പെട്ട് അക്കൗണ്ടൻറ് ജനറൽ വിശദീകരണം തേടിയതും ശമ്പളപരിഷ്കരണം നടപ്പാക്കാൻ കാലതാമസം ഉണ്ടാക്കി.
ധന-കോളജ് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ സംയുക്ത യോഗം ചേർന്ന് ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തി 2019 നവംബർ ആദ്യം ഉത്തരവ് ഇറക്കിയിരിക്കുന്നു.
എന്നാൽ പിഎച്ച്.ഡി ഇന്‍ക്രിമെൻറ് സംബന്ധിച്ച് യു.ജി.സി ശമ്പളപരിഷ്കരണ ഉത്തരവിലും 2018ലെ യു.ജി.സി ഉത്തരവിലുമുള്ള നിർദേശങ്ങളിലെ വൈരുധ്യവും ഇൻഡക്സ് ഓഫ് റാഷനലൈസേഷൻ (െഎ.ഒ.ആർ) വാല്യു കണക്കാക്കുന്നതിലെ പിശകും ചൂണ്ടിക്കാട്ടി അധ്യാപക സംഘടനകൾ നൽകിയ പരാതിയെ തുടർന്ന് വിഷയം വീണ്ടും ധനവകുപ്പിെൻറ പരിഗണനയിലാണെന്നും ഉടൻ അന്തിമ ഉത്തരവ് ഇറങ്ങുമെന്നും മന്ത്രി പറഞ്ഞു.
90 ശതമാനത്തിലധികം അധ്യാപകരും വിദ്യാർഥികളും കോളജിലെത്തിയതായി പ്രിൻസിപ്പൽമാർ അറിയിച്ചു. ഹോസ്റ്റലിൽ കൂടുതൽ വിദ്യാർഥികളെ താമസിപ്പിക്കാനാകാത്ത സാഹചര്യം, െഗസ്റ്റ് അധ്യാപക നിയമനം നടത്താത്തതുമൂലമുള്ള ബുദ്ധിമുട്ടുകൾ എന്നിവ പ്രിൻസിപ്പൽമാർ മന്ത്രിയുടെ ശ്രദ്ധയിൽെപടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.