തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ മേയ് 10ന് ശ േഷം നടത്താൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാെൻറ അധ്യക്ഷതയിൽ ചേർന്ന ക്വാളിറ ്റി ഇംപ്രൂവ്മെൻറ് േപ്രാഗ്രാം (ക്യു.െഎ.പി) മോൽനോട്ട സമിതി യോഗത്തിൽ ധാരണ. ഗൾഫിലും ലക്ഷദ്വീപിലും പരീക്ഷാകേന്ദ്രങ്ങൾ ഉള്ളതിനാൽ ഇവിടങ്ങളിലെ ലോക്ഡൗൺ ഇളവും ഹോട്സ്പോട്ട് കേന്ദ്രങ്ങളും കൂടി പരിഗണിച്ചായിരിക്കും തീരുമാനം.
സർക്കാർ അംഗീകാരത്തിനു ശേഷമേ അന്തിമ തീയതി നിശ്ചയിക്കൂ. വേണ്ടിവന്നാൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ രാവിലെയും ഉച്ചക്കുമായി നടത്തും. നിലവിൽ ഇവ ഒന്നിച്ച് രാവിലെയാണ് നടത്തുന്നത്. പ്ലസ് വൺ പരീക്ഷ അൽപം നീട്ടുന്നതും പരിശോധിക്കും. നാലു പരീക്ഷയും ഒരേ സമയം നടത്തുേമ്പാൾ 13.5 ലക്ഷത്തിലധികം വിദ്യാർഥികൾ സ്കൂളുകളിലെത്തുന്നത് ഒഴിവാക്കാനാണ് രാവിലെയും ഉച്ചക്കുമായി നടത്തുന്നത് പരിഗണിക്കുന്നത്.
മൂല്യനിർണയം കേന്ദ്രീകൃതമായി തന്നെ നടത്തും. കൂടുതൽ അധ്യാപകരെ നിയോഗിച്ചും ഉപകേന്ദ്രങ്ങൾ ഒരുക്കിയും വേഗം പൂർത്തിയാക്കും.അധ്യാപകർക്ക് പരമാവധി സ്വന്തം ജില്ലയിൽ തന്നെ മൂല്യനിർണയ സൗകര്യം ഒരുക്കും. പരീക്ഷഭവൻ നടത്തുന്ന ഡി.എൽ.എഡ് ഉൾപ്പെടെ പരീക്ഷകളുടെ തീയതി ലോക്ഡൗണിനുശേഷം തീരുമാനിക്കും. അധ്യാപകരുടെ അവധിക്കാല പരിശീലനം ഒാൺലൈനായി നടത്തും. വീടുകളിലിരുന്ന് പെങ്കടുക്കാം. പ്രൈമറി അധ്യാപകർക്ക് അഞ്ചു ദിവസം 20 മണിക്കൂറായിരിക്കും പരിശീലനം. ഹൈസ്കൂൾ, ഹയർ സെക്കൻഡറി അധ്യാപക പരിശീലനം പരീക്ഷക്കും മൂല്യനിർണയത്തിനും ശേഷം തീരുമാനിക്കും.
ടെലികോൺഫറൻസ് രീതിയിൽ നടന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, അധ്യാപക സംഘടന പ്രതിനിധികളായ എൻ. ശ്രീകുമാർ, കെ.സി. ഹരികൃഷ്ണൻ, അബ്ദുല്ല വാവൂർ, വി.കെ. അജിത്കുമാർ, എം. തമീമുദ്ദീൻ, എം.കെ. ബിജു, ടി.വി. അനൂപ്കുമാർ, അലക്സ് സാം, രാജീവ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.