എസ്​.എസ്​.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷാ ടൈംടേബിൾ തിങ്കളാഴ്​ചയോടെ

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളു​ടെ സ​മ​യ​ക്ര​മം തി​ങ്ക​ളാ​ഴ്​​ച​യോ​ടെ തീ​രു​മാ​ന​മാ​കും. മു​ന്നോ​ടി​യാ​യി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ യോ​ഗം വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കും. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ കെ. ​ജീ​വ​ൻ ബാ​ബു വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ്​ വ​ഴി ന​ട​ത്തു​ന്ന യോ​ഗ​ത്തി​ൽ ജി​ല്ല വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ​മാ​ർ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മേ​ഖ​ല ഡ​യ​റ​ക്​​ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ക്കും. 

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്താ​നാ​കു​മോ എ​ന്ന​ത​ട​ക്കം വി​ല​യി​രു​ത്തി​യാ​യി​രി​ക്കും തീ​യ​തി തീ​രു​മാ​നി​ക്കു​ക. പ​ല റെ​സി​ഡ​ൻ​ഷ്യ​ൽ സ്​​കൂ​ളു​ക​ളി​ലെ​യും ഹോ​സ്​​റ്റ​ലു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ വീ​ടു​ക​ളി​ലേ​ക്ക്​ മ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്കു​കൂ​ടി പ​രീ​ക്ഷ എ​ഴു​താ​ൻ ക്ര​മീ​ക​ര​ണം വേ​ണ്ടി​വ​രും.  

തി​ങ്ക​ളാ​ഴ്​​ച​യോ​ടെ ടൈം​ടേ​ബി​ൾ ത​യാ​റാ​ക്കാ​നാ​ണ്​ ശ്ര​മി​ക്കു​ന്ന​തെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ ‘മാ​ധ്യ​മ​’​ത്തോ​ട്​ പ​റ​ഞ്ഞു. മേ​യ്​ 21നും 29​നും ഇ​ട​യി​ൽ പ​രീ​ക്ഷ ന​ട​ത്താ​നാ​ണ്​ ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു. മൂ​ന്ന്​​ പ​രീ​ക്ഷ ബാ​ക്കി​യു​ള്ള എ​സ്.​എ​സ്.​എ​ൽ.​സി മേ​യ്​ 26 മു​ത​ലും അ​ഞ്ചു പ​രീ​ക്ഷ ബാ​ക്കി​യു​ള്ള വി.​എ​ച്ച്.​എ​സ്.​ഇ​യു​ടേ​ത്​ 21 മു​ത​ലും നാ​ലു​ പ​രീ​ക്ഷ ബാ​ക്കി​യു​ള്ള ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി  22 മു​ത​ലും ന​ട​ത്താ​നാ​ണ്​ ശ്ര​മം. ര​ണ്ടാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ 26 മു​ത​ൽ ന​ട​ത്താ​നാ​ണ്​ ആ​ലോ​ച​ന. 

മേ​യ്​ 13ന്​ ​മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ൾ തു​ട​ങ്ങും. റെ​ഡ്​​സോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക്യാ​മ്പ്​ ന​ട​ത്തു​ന്ന​തി​ലെ പ്രാ​യോ​ഗി​ക പ്ര​ശ്​​ന​ങ്ങ​ളും വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ൽ ച​ർ​ച്ച​യാ​കും. പൊ​തു​ഗ​താ​ഗ​തം ആ​രം​ഭി​ക്കാ​തെ അ​ധ്യാ​പ​ക​രെ ക്യാ​മ്പു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തും വെ​ല്ലു​വി​ളി​യാ​ണ്.

Tags:    
News Summary - sslc plus two exam time table

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.