തിരുവനന്തപുരം: മൂന്ന് ദിവസങ്ങൾക്കപ്പുറം സ്കൂൾ വിദ്യാർഥികൾ പൊതുപരീക്ഷകളിേലക്ക്. മാർച്ച് 30ന് ആരംഭിക്കുന്ന പ്ലസ് ടു പരീക്ഷ 4,32,436 വിദ്യാർഥികളാണ് എഴുതുന്നത്. 31ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ െറഗുലർ വിഭാഗത്തിൽ 4,26,999 പേരും പ്രൈവറ്റായി 408 പേരും എഴുതും. പ്ലസ് ടു പരീക്ഷ എഴുതുന്നവരിൽ 212891 പേർ പെൺകുട്ടികളും 219545 പേർ ആൺകുട്ടികളുമാണ്.
സ്കൂൾ ഗോയിങ് വിഭാഗത്തിൽ 365871 പേരാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 190371 പേർ പെൺകുട്ടികളും 175500 പേർ ആൺകുട്ടികളുമാണ്. 45797 പേർ ഒാപൺ സ്കൂളിന് (സ്കോൾ കേരള) കീഴിൽ പരീക്ഷ എഴുതും. ഇതിൽ 17690 പേർ പെൺകുട്ടികളും 28107 പേർ ആൺകുട്ടികളുമാണ്. 20768 പേർ പ്രൈവറ്റായും (4830 പെൺ, 15938 ആൺ) പരീക്ഷയെഴുതും. ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതുന്നത് മലപ്പുറം ജില്ലയിലാണ്; 77817. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്; 11064 പേർ. ഗൾഫിൽ 474 പേരും ലക്ഷദ്വീപിൽ 1173 പേരും മാഹിയിൽ 689 പേരും പരീക്ഷയെഴുതും. കഴിഞ്ഞവർഷം 446471 പേരാണ് പരീക്ഷക്കായി രജിസ്റ്റർ ചെയ്തിരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പരീക്ഷയെഴുതുന്നവരുടെ എണ്ണത്തിൽ 14035 പേരുടെ കുറവുണ്ട്.
എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നവരിൽ 208097 പേർ പെൺകുട്ടികളും 218902 പേർ ആൺകുട്ടികളുമാണ്. 2962 കേന്ദ്രങ്ങളിലാണ് എസ്.എസ്.എൽ.സി പരീക്ഷ. ഗൾഫിൽ ഒമ്പത് കേന്ദ്രങ്ങളിൽ 574ഉം ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിൽ 882 പേരും പരീക്ഷയെഴുതും. കൂടുതൽ പേർ പരീക്ഷയെഴുതുന്നത് ഇത്തവണയും മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം ഹയർ സെക്കൻഡറി സ്കൂളിലാണ്; 2104 പേർ. കുറവ് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ രണ്ടാർക്കര എച്ച്.എം.എച്ച്.എസ്.എസിലാണ്; ഒരു കുട്ടി മാത്രം. എസ്.എസ്.എൽ.സി പരീക്ഷക്ക് കഴിഞ്ഞ വർഷം 4,21,887 പേർ പരീക്ഷക്ക് രജിസ്റ്റർ ചെയ്തപ്പോൾ ഇത്തവണ 4,27,407 ആയി വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.