എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ) അംഗീകൃത സ്ഥാപനങ്ങളിൽ 2023-24 വർഷം ഡിഗ്രി, ഡിപ്ലോമ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രഗതി, സാക്ഷം, സ്വനാഥ് സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ www.aicte-india.org ൽ.

എ.ഐ.സി.ടി.ഇ പ്രഗതി സ്കോളർഷിപ് പെൺകുട്ടികൾക്ക് മാത്രമാണ്. കുടുംബത്തിൽ പരമാവധി രണ്ടു പേർക്കാണ് അവസരം. വാർഷിക കുടുംബവരുമാനം എട്ടു ലക്ഷം രൂപക്ക് താഴെയാവണം. ഡിഗ്രി/ഡിപ്ലോമ സാങ്കേതിക കോഴ്സുകളിൽ ഒന്നാം വർഷം അല്ലെങ്കിൽ, ലാറ്ററൽ എൻട്രിവഴി രണ്ടാം വർഷം പ്രവേശനം നേടിയവരാകണം. വാർഷിക സ്കോളർഷിപ് 50,000 രൂപയാണ്.

സാക്ഷം സ്കോളർഷിപ് 40 ശതമാനത്തിൽ കുറയാതെ വൈകല്യമുള്ള ഭിന്നശേഷിക്കാർക്കുള്ളതാണ്. അനാഥർ, കോവിഡ് മുഖാന്തരം മരിച്ചവരുടെ കുട്ടികൾ, യുദ്ധത്തിൽ മരണപ്പെട്ട സായുധ സേനാംഗങ്ങളുടെ/സെൻട്രൽ പാരാമിലിട്ടറി സേനാംഗങ്ങളുടെ കുട്ടികൾ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്കുള്ളതാണ് സ്വനാഥ് സ്കോളർഷിപ്പുകൾ.

2023 ഡിസംബർ 31നകം സ്കോളർഷിപ് പോർട്ടലായ www.scholarship.gov.inൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Tags:    
News Summary - Students of AICTE recognized institutes can apply for scholarships

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.