കൊച്ചി: ഇ-ലേണിങ് പ്ലാറ്റ്ഫോമായ ടാലൻറ് സ്പൈയറിെൻറ സയൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. 18ന് രജിസ്ട്രേഷൻ ആരംഭിക്കും. ഒമ്പത്,10,11, 12 ക്ലാസുകളിലെ വിദ്യാർഥികളിൽ മികവ് തെളിയിക്കുന്നവരെ കാത്തിരിക്കുന്നത് 35,000 ഡോളറിെൻറ സ്കോളർഷിപ് ആനുകൂല്യങ്ങളാണ്.
ആഗോളതലത്തിൽ പ്രശ്സതരായ ഇരുനൂറിലേറെ ശാസ്ത്രജ്ഞരും ബഹിരാകാശ വിദഗ്ധരും അടങ്ങുന്ന ഫാക്കൽറ്റി പൂൾ നയിക്കുന്ന ഇ-ലേണിങ് പ്ലാറ്റ്ഫോമാണ് ടാലൻറ് സ്പൈയർ. 2018ൽ മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ജി. മാധവൻ നായർ പ്രകാശനം ചെയ്ത ലേണിങ് ആപ്പിൽ ലോകമൊട്ടാകെയുള്ള വിദഗ്ധരുടെ സേവനവും ലഭ്യമാണ്. വിദ്യാർഥികളിൽ ശാസ്ത്രബോധം വളർത്താനും ശാസ്ത്രപഠനം ലളിതമാക്കാനും ഉദ്ദേശിച്ചുള്ളതാണ് ടാലൻറ് സ്പൈയറിെൻറ രൂപകൽപന. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സ്റ്റേറ്റ് സിലബസിലുള്ളവർക്ക് സ്കോളർഷിപ്പിന് മത്സരിക്കാം.
കൂടുതൽ വിദ്യാർഥികളെ മത്സരിപ്പിച്ച് വിജയിപ്പിക്കുന്ന സ്കൂളുകൾക്കും സമ്മാനങ്ങളുണ്ട്. രജിസ്ട്രേഷന്: exams.talentspire.com/register.aspx. ഇ-മെയിൽ: response@talentspire.com, Web: www.talentspire.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.