സംസ്ഥാനസർക്കാർ ആഭിമുഖ്യത്തിലുള്ള െഎ.എച്ച്.ആർ.ഡിയുടെ കീഴിലെ 15 ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിലേക്ക് ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.ihrd.ac.in വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. പ്രവേശനമാഗ്രഹിക്കുന്നവർ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിന് പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം മേയ് 30ന് മുമ്പ് സമർപ്പിക്കണം.
ഗ്രൂപ്പുകൾ, വിഷയങ്ങൾ: XIാം ക്ലാസിൽ ഫിസിക്കൽ സയൻസ്, ഇൻറഗ്രേറ്റഡ് സയൻസ് എന്നീ ഗ്രൂപ്പുകളാണുള്ളത്. ഇനി പറയുന്ന ടെക്നിക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഒാരോ ഗ്രൂപ്പിലും പഠിക്കണം. ഒാേരാ ഗ്രൂപ്പിലും മൂന്ന് പാർട്ടുകളുണ്ടാവും.
ഫിസിക്കൽ സയൻസ് ഗ്രൂപ്പിൽ പാർട്ട് I ഇംഗ്ലീഷ്, പാർട്ട് II കമ്പ്യൂട്ടർ സയൻസ് ആൻഡ് െഎ.ടി (തിയറി ആൻഡ് പ്രാക്ടിക്കൽ), പാർട്ട് III ഫിസിക്സ് (തിയറി ആൻഡ് പ്രാക്ടിക്കൽ), കെമിസ്ട്രി (തിയറി ആൻഡ് പ്രാക്ടിക്കൽ), മാത്തമാറ്റിക്സ്, ഇലക്ട്രോണിക്സ് സിസ്റ്റംസ് (തിയറി ആൻഡ് പ്രാക്ടിക്കൽ) എന്നിവയാണ് വിഷയങ്ങൾ.
എന്നാൽ, ഇൻറഗ്രേറ്റഡ് സയൻസ് ഗ്രൂപ്പിൽ മിക്കവാറും എല്ലാ വിഷയങ്ങളും ഇതുതന്നെയാണ്. ഫിസിക്കൽ സയൻസ് ഗ്രൂപ്പിലെ പാർട്ട് III ഇലക്ട്രോണിക്സ് സിസ്റ്റംസ് (തിയറി ആൻഡ് പ്രാക്ടിക്കൽ) വിഷയത്തിന് പകരം ബയോളജി (തിയറി ആൻഡ് പ്രാക്ടിക്കൽ) വിഷയമാണ് ഇൻറഗ്രേറ്റഡ് സയൻസ് ഗ്രൂപ്പിലുള്ളത്.
ടെക്നിക്കൽ ഹയർ സെക്കൻഡറി രണ്ടുവർഷത്തെ പഠനം പൂർത്തിയാക്കി പരീക്ഷകൾ പാസാകുന്നവർക്ക് ഹയർ സെക്കൻഡറി പ്ലസ് ടുവിന് തത്തുല്യമായ സർട്ടിഫിക്കറ്റ് തന്നെയാണ് ലഭിക്കുക. എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ വിജയിച്ച് ഉപരിപഠനത്തിന് അർഹത നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. ഉയർന്ന പ്രായപരിധി 1.6.2017ൽ 20 വയസ്സ്. പട്ടികജാതി/വർഗക്കാർക്ക് 22 വയസ്സ് വരെയാകാം.
യോഗ്യതപരീക്ഷയുടെ മെറിറ്റ് പരിഗണിച്ച് വെയിറ്റഡ് ഗ്രേഡ് പോയൻറ് ആവറേജ് കണക്കാക്കി റാങ്ക്ലിസ്റ്റ് തയാറാക്കി അഡ്മിഷൻ നൽകും. ഫിസിക്കൽ സയൻസ് ഗ്രൂപ് പ്രവേശനത്തിന് എസ്.എസ്.എൽ.സി/തുല്യ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളുെടയും ഇൻറഗ്രേറ്റഡ് സയൻസ് ഗ്രൂപ് പ്രവേശനത്തിന് എസ്.എസ്.എൽ.സി/തുല്യപരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളുെടയും മാർക്കിന്/ഗ്രേഡിന് മുന്തിയ പരിഗണന നൽകിയാണ് വെയിറ്റഡ് ഗ്രേഡ് പോയൻറ് ആവറേജ് കണക്കാക്കുന്നത്. തെരഞ്ഞെടുപ്പ് രീതി പ്രോസ്പെക്ടസിൽ വ്യക്തമാക്കിയിട്ടുണ്ട്.
വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യുന്ന അപേക്ഷാഫോറം േപ്രാസ്പെക്ടസിലെ നിർദേശങ്ങൾ പാലിച്ച് തയാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം പ്രവേശനമാഗ്രഹിക്കുന്ന സ്കൂൾ പ്രിൻസിപ്പലിന് മേയ് 30നകം സമർപ്പിക്കണം. രജിസ്ട്രേഷൻ ഫീസ് ജനറൽ, ഒ.ഇ.സി, ഒ.ബി.സി വിഭാഗങ്ങളിൽപെടുന്നവർക്ക് 100 രൂപയും പട്ടികജാതി/വർഗക്കാർക്ക് 50 രൂപയുമാണ്. രജിസ്ട്രേഷൻ ഫീസ് ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നേരിട്ട് പണം നൽകി അടക്കാം. അല്ലെങ്കിൽ പ്രിൻസിപ്പലിന് മാറ്റാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി അേപക്ഷയോടൊപ്പം ഫീസ് ഉള്ളടക്കം ചെയ്യാം. സ്വന്തം മേൽവിലാസമെഴുതി അഞ്ചുരൂപയുടെ തപാൽസ്റ്റാമ്പ് പതിച്ച ഒരു കവർ കൂടി അപേക്ഷയോടൊപ്പം വെക്കണം. അപേക്ഷ ഉള്ളടക്കം ചെയ്ത കവറിന് പുറത്തായി ‘Application for admission to Std XI during 2017-18’ എന്ന് എഴുതിയിരിക്കണം.
സ്കൂളുകളും സീറ്റും: ഇനി പറയുന്ന സ്ഥലങ്ങളിലാണ് THSS പ്രവർത്തിക്കുന്നത്. ബ്രാക്കറ്റിൽ ഫിസിക്കൽ സയൻസ്, ഇൻറഗ്രേറ്റഡ് സയൻസ് ഗ്രൂപ്പുകളിൽ ലഭ്യമായ സീറ്റുകളുടെ എണ്ണമാണ് നൽകിയിരിക്കുന്നത്. THSS-കലൂർ കൊച്ചി (150-100), പുതുപ്പള്ളി കോട്ടയം (140-90), വാഴക്കാട് മലപ്പുറം (50-50), പീരുമേട് ഇടുക്കി (40-40), വട്ടംകുളം മലപ്പുറം (90-90), മുട്ടം തൊടുപുഴ (140-40), മല്ലപ്പള്ളി പത്തനംതിട്ട (75-45), കപ്രാശ്ശേരി നെടുമ്പാശ്ശേരി (90-40), പെരിന്തൽമണ്ണ മലപ്പുറം (100-50), അടൂർ പത്തനംതിട്ട (100-50), തൃശൂർ (50-50), ആലുവ എറണാകുളം (100- -), തുരുത്തിയാട്, കോഴിക്കോട് (100- -), മുട്ടട, തിരുവനന്തപുരം (100-50), ചേർത്തല ആലപ്പുഴ (100-50).
ആദ്യവർഷം ട്യൂഷൻഫീസ് 6500 രൂപയും സ്പെഷൽ ഫീസ് 5500 രൂപയും ഉൾപ്പെടെ 12,900 രൂപ വിവിധ ഇനങ്ങളിലായി ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഗഡുക്കളായി www.ihrd.ac.in എന്ന വെബ്സൈറ്റിൽ അടക്കാം. കൂടുതൽ വിവരങ്ങൾക്ക് www.ihrd.ac.in.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.