170 കോളജുകൾ 73 കോടിരൂപയുടെ സ്കോളർഷിപ്പുമായി കാത്തിരിക്കുന്നു; 16 കാരന് ഗിന്നസ് റെക്കോർഡിലേക്ക്?

ഹൈസ്കൂൾ പഠനം കഴിഞ്ഞ് കൊളജ് പ്രവേശനം കാത്തിരിക്കുന്നവരുടെ ഏറ്റവും വലിയ ആഗ്രഹം ഇഷ്ടപ്പെട്ട പഠനസ്ഥലവും വിഷയവും ഒക്കെ ലഭിക്കുക എന്നതായിരിക്കും. പലപ്പോഴും ഇഷ്ട വിഷയം ലഭിക്കുന്നവർക്ക് സ്വപ്ന കൊളജ് ലഭിക്കാതിരിക്കാൻ സാധ്യതയുണ്ട്. എന്നാലിവിടെ ഒരു വിദ്യാർഥിക്ക് ലഭിച്ചിരിക്കുന്നത് സ്വപ്ന സമാനമായ അനുഭവമാണ്. ഒന്നും രണ്ടുമല്ല 170 കൊളജുകളാണ് ഈ വിദ്യാർഥിയെ അഡ്മികനായി ക്ഷണിച്ച് കാത്തിരിക്കുന്നത്.

അമേരിക്കയിലെ ലൂസിയാനയിൽ നിന്നുള്ള ഡെന്നിസ് മാലിക് ബാർണസ് എന്ന 16 കാരനാണ് 170 കോളജുകളിൽ നിന്ന് അഡ്മിഷൻ ഓർഡറുകൾ ലഭിച്ചിരിക്കുന്നത്. ഇതുമാത്രമല്ല ഈ കൗമാരക്കാരന് 9 മില്യൺ ഡോളറിന്റെ (73,60,92,450.00 രൂപ) സ്കോളർഷിപ്പ് ഓഫറും ലഭിച്ചിട്ടുണ്ട്. ഇതൊരു ഗിന്നസ് റെക്കോർഡാണ് എന്നാണ് ഡെന്നിസ് മാലിക് അവകാശപ്പെടുന്നത്.

2022 ഓഗസ്റ്റിൽ കോളേജ് അപേക്ഷാ പ്രക്രിയ ആരംഭിച്ചപ്പോൾ ഇത്രയും പ്രതീക്ഷകൾ തനിക്ക് ഇല്ലായിരുന്നെന്ന് ഡെന്നിസ് സി.എൻ.എന്നിനോട് പറഞ്ഞു. കഴിയുന്നത്ര സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കാനാണ് താൻ ശ്രമിച്ചത്. എന്നാൽ തിരികെ ലഭിച്ച പ്രതികരണങ്ങളാണ് കൂടുതൽ അപേക്ഷകൾ അയക്കാൻ പ്രേരിപ്പിച്ചത്. അവസാനം 200 എണ്ണത്തിൽ താൻ അപേക്ഷകൾ അയച്ചതായും വിദ്യാർഥി പറയുന്നു.

സ്‌കൂൾ അധികൃതരും ഡെന്നീസിന്റെ നേട്ടത്തിൽ സന്തുഷ്ടരാണ്. തന്റെ വിജയത്തിനുപിന്നിൽ സ്‌നേഹമുള്ള കുടുംബം, സുഹൃത്തുക്കൾ, ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം എന്നിങ്ങനെയുള്ള കാരണങ്ങളാണ് ഉള്ളതെന്ന് ഡെന്നിസ് പറയുന്നു.


Tags:    
News Summary - Teen gets accepted at over 170 colleges, hopes for Guinness world record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.