നീറ്റ്​ യു.ജി: പരീക്ഷ സിറ്റി കേന്ദ്രം അറിയാൻ അവസരം

തിരുവനന്തപുരം: നീറ്റ്​ യു.ജി പരീക്ഷക്ക്​ അപേക്ഷിച്ചവരുടെ പരീക്ഷ സിറ്റി കേന്ദ്രം പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് വെബ്​സൈറ്റിൽ​ (https://neet.nta.nic.in/) അപേക്ഷ നമ്പറും ജനന തീയതിയും നൽകിയാൽ പരീക്ഷ സിറ്റി കേന്ദ്രം അറിയാൻ സാധിക്കും.

മൂന്ന്​ ദിവസത്തിനകം അഡ്​മിറ്റ്​ കാർഡുകൾ വെബ്​സൈറ്റ്​ വഴി ഡൗൺലോഡ്​ ചെയ്യാനാകും. പരീക്ഷയുടെ സിറ്റി കേന്ദ്രം പരീക്ഷാർഥികളെ മുൻകൂട്ടി അറിയിക്കാൻ വേണ്ടിയുള്ളതാണ്​ ഇപ്പോഴത്തെ സൗകര്യം.

പരീക്ഷ സിറ്റി കേന്ദ്രം പരിശോധിക്കാൻ സാ​ങ്കേതിക തടസ്സങ്ങളുണ്ടെങ്കിൽ 011-40759000 നമ്പറിലോ neet@nta.ac.in എന്ന ഇ-മെയിലിലോ പരാതിപ്പെടാം. മേയ്​ ഏഴിന് ഇന്ത്യൻ സമയം​ ഉച്ചക്കുശേഷം രണ്ട്​ മുതൽ വൈകീട്ട്​ 5.20 വരെയാണ്​ നീറ്റ്​ യു.ജി പരീക്ഷ​. 

Tags:    
News Summary - The city center has published the exam of those who have applied for the NEET UG exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.