തിരുവനന്തപുരം: കേരളയിൽ ബിരുദ കോഴ്സിന് പ്രൈവറ്റ് രജിസ്ട്രേഷൻ വഴി സമാന്തര പഠനത്തിന് വിജ്ഞാപനം ഇറക്കാത്തതിനാൽ വിദ്യാർഥികൾ ആശങ്കയിൽ. എം.ജി, കാലിക്കറ്റ്, കണ്ണൂർ, സർവകലാശാലകൾ പ്രൈവറ്റ് രജിസ്ട്രേഷൻ നടപടി ആരംഭിച്ചിരിക്കെയാണ് കേരള പുറംതിരിഞ്ഞുനിൽക്കുന്നത്. വിദൂര പഠനത്തിന് മാത്രമേ കേരള സർവകലാശാല അനുവാദം നൽകിയിട്ടുള്ളൂ.
പ്രൈവറ്റ് രജിസ്ട്രേഷൻ അനുവദിക്കാത്തത് സ്വാശ്രയ കോളജുകളെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്. മുൻ വർഷങ്ങളിലേതുപോലെ പ്രൈവറ്റ് പഠനത്തിന് വിജ്ഞാപനം ഇറക്കാനുള്ള നിർദേശം സർവകലാശാല ഓഫിസ് മുന്നോട്ടുവെച്ചെങ്കിലും വൈസ്ചാൻസലറും ചില സിൻഡിക്കേറ്റ് അംഗങ്ങളും എതിർപ്പ് പ്രകടിപ്പിച്ചു. പ്രൈവറ്റ് പഠനത്തിന് യു.ജി.സിയിൽ വ്യവസ്ഥയില്ലെന്നാണ് വാദം.
1975 മുതൽ തുടരുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ 'കേരള' മാത്രമായി നിർത്തുന്നത് മുൻകൂട്ടി അറിയിക്കേണ്ട ബാധ്യത സർവകലാശാലക്കുണ്ടായിരുെന്നന്ന് വിദ്യാർഥികളും പാരലൽ കോളജ് നടത്തിപ്പുകാരും പരാതിപ്പെടുന്നു. വിദൂര പഠന രജിസ്ട്രേഷന് ഭീമമായ തുക ഈടാക്കുന്നതല്ലാതെ പഠനസാമഗ്രികളോ പരിശീലനമോ കൃത്യമായി ലഭിക്കാത്തതിനാൽ വിദ്യാർഥികൾ പ്രൈവറ്റ് രജിസ്ട്രേഷനിലൂടെ പാരലൽ കോളജുകളിൽ പഠിച്ചാണ് പരീക്ഷക്ക് തയാറെടുക്കുന്നത്.
ഇതര സർവകലാശാലകളിലേതുപോലെ കേരളയിലും പ്രൈവറ്റ് രജിസ്ട്രേഷൻ പഠനത്തിന് അനുമതി തുടരണമെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഉന്നതവിദ്യാഭ്യാസ മന്ത്രിയോടും വൈസ് ചാൻസലറോടും നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.