കേന്ദ്ര ബയോടെക്നോളജി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഫരീദാബാദിലെ ട്രാൻസ്ലേഷനൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് (THSTI) 2023-24 വിന്റർ സെഷനിലേക്കുള്ള പിഎച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഇൻഫെക്ഷൻ ആൻഡ് ഇമ്യൂണോളജി, നോൺ-കമ്യൂണിക്കബിൾ ഡിസീസ്, മൾട്ടി ഡിസിപ്ലിനറി ക്ലിനിക്കൽ ആൻഡ് ട്രാൻസ്ലേഷനൽ റിസർച്, മെഡിസിനൽ കെമിസ്ട്രി മേഖലകളിലാണ് ഗവേഷണ പഠനാവസരം.
യോഗ്യത: ബയോ മെഡിക്കൽ/ലൈഫ് സയൻസസ് (വെറ്ററിനറി സയൻസ്, പബ്ലിക് ഹെൽത്ത്, ഫാർമക്കോളജി, ഫാർമ്യൂട്ടിക്കൽ സയൻസസ് ഉൾപ്പെടെ) ബയോ കെമിസ്ട്രി, ബയോ ഇൻഫർമാറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് എന്നിവയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം അല്ലെങ്കിൽ എം.ഫാർമ അല്ലെങ്കിൽ ബി.ഇ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ബയോ ടെക്നോളജി/ബയോ മെഡിക്കൽ എൻജിനീയറിങ്/മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ എൻജിനീയറിങ്) അല്ലെങ്കിൽ ബി.ഫാർമ 55 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ വിജയിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാമാനദണ്ഡങ്ങളും സെലക്ഷൻ നടപടികളുമടക്കം വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.thsti.res.inൽ ലഭിക്കും. നിർദേശാനുസരണം ഓൺലൈനായി ഡിസംബർ 10വരെ അപേക്ഷ സമർപ്പിക്കാം. ഗവേഷണപഠനം പൂർത്തിയാക്കുന്നവർക്ക് ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി (JNU) പിഎച്ച്.ഡി സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.