ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ | എം.ജി. ഏകജാലക പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/സ്വാശ്രയ ആർട്സ് ആൻറ്​ സയൻസ് കോളേജുകളിൽ ഏകജാലകം വഴിയുള്ള ഒന്നാം വർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

ഓൺലൈൻ രജിസ്ട്രേഷ​െൻറ ഉദ്ഘാടനം വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് നിർവഹിച്ചു. പ്രോ വൈസ് ചാൻസലർ പ്രൊഫ. സി.റ്റി. അരവിന്ദകുമാർ, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റെജി സക്കറിയ, ഡോ ബി. കേരള വർമ, ഡോ. എ. ജോസ്, പി. ഹരികൃഷ്ണൻ, ഡോ. ഷാജില ബീവി, ഡോ. വർഗീസ്, രജിസ്ട്രാർ ഇൻചാർജ് ബാബുരാജ് വാര്യർ എന്നിവർ സന്നിഹിതരായിരുന്നു.

കോവിഡ് 19 വൈറസ് വ്യാപനത്തി​െൻറ സാഹചര്യത്തിൽ പ്രവേശനം പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെയാവും നടത്തുക. അതിനാൽ അപേക്ഷകർ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 13 ആണ്.

ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലെ ക്ലാസുകൾ സെപ്​തംബർ 27ന് ആരംഭിക്കും. എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെട്ടവർക്ക് 375 രൂപയും മറ്റുള്ളവർക്ക് 750 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. cap.mgu.ac.in എന്ന വെബ് സൈറ്റ് മുഖേനയാണ് ഓൺലൈൻ രജിസ്ട്രേഷൻ നടത്തേണ്ടത്. പ്രവേശനം സംബന്ധിച്ച വിശദവിവരങ്ങൾ പ്രസ്തുത സൈറ്റിൽ ലഭിക്കും.

മാനേജ്മെൻറ്​ / കമ്യൂണിറ്റി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകേണ്ടതുമാണ്. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളേജിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകരും ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകുകയും വേണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവർക്ക് മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടകളിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

ഭിന്നശേഷിക്കാർ/സ്പോർട്സ്/ കൾച്ചറൽ ക്വാട്ട വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ എന്നിവർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലെ പ്രവേശനത്തിനും ഓൺലൈനായി അപേക്ഷിക്കണം. പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് സർവകലാശാല പ്രസിദ്ധീകരിക്കുന്നതും രേഖകളുടെ പരിശോധന സർവകലാശാല കേന്ദ്രീകൃതമായി നടത്തുന്നതുമായിരിക്കും

പരീക്ഷ കേന്ദ്രത്തിന് മാറ്റം

അഞ്ചാം സെമസ്റ്റർ ബി.എ./ബി.കോം (സി.ബി.സി.എസ്. - 2018 അഡ്മിഷൻ, 2017 അഡ്മിഷൻ - റീഅപ്പിയറൻസ് പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷയ്ക്ക് പരുമല ദേവസ്വം ബോർഡ് പമ്പ കോളേജ് പരീക്ഷകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികളിൽ പരുമല സെന്റ് ഗ്രിഗോറിയസ് കോളേജ് ഓഫ് സോഷ്യൽ സയൻസസ് പരീക്ഷകേന്ദ്രമായി അനുവദിച്ചിരുന്ന വിദ്യാർഥികൾ ജൂലൈ 30 മുതൽ നടക്കുന്ന പരീക്ഷകൾക്കായി തിരുവല്ല വളഞ്ഞവട്ടം പരുമല മാർ ഗ്രിഗോറിയോസ് കോളേജിലാണ് ഹാജരാകേണ്ടത്. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

സ്പെഷൽ പരീക്ഷ ഓഗസ്റ്റ് 6 മുതൽ

കോവിഡ് നിയന്ത്രണങ്ങൾ മൂലം ഒന്നാം സെമസ്റ്റർ എം.എച്ച്.ആർ.എം. (2019 അഡ്മിഷൻ - റഗുലർ/2018 അഡ്മിഷൻ - സപ്ലിമെൻററി) പരീക്ഷയെഴുതാൻ സാധിക്കാതിരുന്നവർക്കായി നടത്തുന്ന സ്പെഷൽ പരീക്ഷകൾ ഓഗസ്റ്റ് ആറുമുതൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

വൈവാവോസി

2020 ഒക്ടോബർ/നവംബർ മാസങ്ങളിൽ നടന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.ബി.എ. സ്പെഷൽ മേഴ്സി ചാൻസ് പരീക്ഷയുടെ വൈവാവോസി ഓഗസ്റ്റ് മൂന്നിന് വടവാതൂർ ഗിരിദീപം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ലേണിംഗിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

മോട്ടിവേഷണൽ സീരീസ് ഉദ്ഘാടനം ജൂലൈ 31ന്

മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുതുതായി തുടങ്ങുന്ന മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറി മോട്ടിവേഷണൽ സീരീസി​െൻറ ഉദ്ഘാടനം ജൂലൈ 31ന് വൈകീട്ട് ഏഴിന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ഓൺലൈനായി നിർവഹിക്കും. ലൈബ്രറി ഉപയോക്താക്കൾക്കും പൊതുജനങ്ങൾക്കും തുടർച്ചയായി വിവിധ വിഷയങ്ങളിൽ പരിശീലനം നൽകുക എന്നതാണ് സർവകലാശാല ലൈബ്രറിയുടെ കീഴിൽ തുടങ്ങുന്ന ഈ സേവനത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇതി​െൻറ ആദ്യപരിപാടിയായി ഓഗസ്റ്റ് ഒന്നിന് വൈകീട്ട് ഏഴിന് 'ഓട്ടോണമി ഇൻ ലൈഫ്' എന്ന വിഷയത്തിൽ റിട്ട. അസിസ്റ്റൻറ്​ ലൈബ്രേറിയനും ട്രെയിനറും കൗൺസിലറുമായ ബേബി ജോസഫ് ക്ലാസെടുക്കും.

ഗസ്റ്റ് അധ്യാപക ഒഴിവ്

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നിയമം, മാനേജ്മെൻറ്​ എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നതിനായി യു.ജി.സി./നെറ്റ് യോഗ്യതയുള്ള ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. യു.ജി.സി./നെറ്റ് യോഗ്യതയുള്ള അധ്യാപകരുടെ അഭാവത്തിൽ എം.ബി.എ., എൽ.എൽ.എം. എന്നീ വിഷയങ്ങളിൽ 55 ശതമാനം മാർക്കും രണ്ടുവർഷത്തെ അധ്യാപന പരിചയവുമുള്ളവരെ പരിഗണിക്കും. ഉദ്യോഗാർഥികൾ അസൽ രേഖകളുമായി ഓഗസ്റ്റ് 16ന് രാവിലെ 11ന് സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2310165.

അപേക്ഷ ക്ഷണിച്ചു

ആഗസ്റ്റ് 5നു ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ യു.ജി. (സി.ബി.സി.എസ്) പരീക്ഷകളെഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റത്തിനായി ജൂലൈ 30നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. സർവ്വ കലാശാലാ വെബ്സൈറ്റിലെ എക്സാം രജിസ്ട്രേഷൻ പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Tags:    
News Summary - todays University Announcements Mahatma Gandhi University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.