ന്യൂഡൽഹി: നാഷനൽ സ്പോർട്സ് ഫെഡറേഷൻ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന സൂര്യ നമസ്കാരത്തിൽ പങ്കെടുക്കാൻ നിർദേശിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി) സർക്കുലർ അയച്ചു.
75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജനുവരി ഒന്നുമുതൽ ഫെബ്രുവരി ഏഴുവരെയായി 30 സംസ്ഥാനങ്ങളിലായി 30,000 സ്ഥാപനങ്ങളിലെ മൂന്നുലക്ഷം വിദ്യാർഥികളെ പങ്കെടുപ്പിച്ച് 75 കോടി സൂര്യനമസ്കരം സംഘടിപ്പിക്കുന്നതാണ് നാഷനൽ സ്പോർട്സ് ഫെഡറേഷൻ പരിപാടി. റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാകക്കു മുന്നിൽ സംഗീത സൂര്യനമസ്കാരം നടത്താനും ഫെഡറേഷൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അഫിലിയേറ്റഡ് കോളജുകളും പരിപാടിയിൽ പങ്കെടുക്കാൻ അഭ്യർഥിക്കുന്നതായി കമീഷൻ സർക്കുലറിൽ വ്യക്തമാക്കി. പരിപാടിക്ക് വ്യാപക പ്രചാരണം നൽകണമെന്നും സ്ഥാപനങ്ങളോട് യു.ജി.സി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.