ന്യൂഡൽഹി: കോവിഡ് ഭീതി തുടരുന്ന പശ്ചാത്തലത്തിൽ കോളജുകളിലെ അധ്യയന വർഷം സെപ്റ് റംബറിൽ ആരംഭിച്ചാൽ മതിയെന്നും അതുവരെ ഓൺലൈൻ ക്ലാസ് തുടരാമെന്നും യു.ജി.സി നിയോഗിച് ച ഉപദേശക സമിതി ശിപാർശ ചെയ്തു. മാർച്ച് 16 മുതൽ മാറ്റിവച്ച വർഷാന്ത്യ, സെമസ്റ്റർ പരീക്ഷകൾ ജൂലൈയിൽ നടത്തണം.
ആവശ്യമെങ്കിൽ ഓൺലൈൻ സംവിധാനം ഉപയോഗിക്കാം. രണ്ട് കമ്മിറ്റികൾ വെള്ളിയാഴ്ചയാണ് റിപ്പോർട്ട് സമർപ്പിച്ചത്. അധ്യയന വർഷം തുടങ്ങുന്നതിനെക്കുറിച്ചും പരീക്ഷ നടത്തിപ്പിനെക്കുറിച്ചും പഠിക്കാൻ രണ്ട് സമിതികളെയാണ് നിയോഗിച്ചത്. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാകും യു.ജി.സി അക്കാദമിക കലണ്ടർ തയാറാക്കുക. അന്തിമ തീരുമാനം അടുത്തയാഴ്ചയുണ്ടാകുമെന്ന് മാനവവിഭവ ശേഷി വികസന മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.