തേഞ്ഞിപ്പലം: ജനുവരി 31 മുതല്‍ ഫെബ്രുവരി നാലുവരെ സര്‍വകലാശാല കാമ്പസില്‍ നടക്കുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം കല-കായികമേളയുടെ രജിസ്ട്രേഷന് തുടങ്ങി. മത്സര ഇനങ്ങളുടെ വിശദ വിവരങ്ങളും ഓണ്‍ലൈന്‍ രജിസ്ട്രേഷന് ലിങ്കും വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്സൈറ്റില്‍ (www.sdeuoc.ac.in) ലഭിക്കും. ജനുവരി 15 ആണ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി.
എസ്.ഡി.ഇ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്-യു.ജി ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 31 വരെയും 170 രൂപ പിഴയോടെ ഫെബ്രുവരി മൂന്നുവരെയും അപേക്ഷിക്കാം. അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.ബി.എ ഇന്റര്‍നാഷനല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ജനുവരി 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.
രണ്ടാം വര്‍ഷ അദീബെ ഫാസില്‍ (ഉർദു) പ്രിലിമിനറി ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
തൃശൂർ: ഫെബ്രുവരി 20ന് തുടങ്ങുന്ന രണ്ടാം വർഷ ബി.എസ്സി മെഡിക്കൽ ബയോ കെമിസ്ട്രി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2014 & 2016 സ്കീം) പരീക്ഷക്ക് ജനുവരി 10 മുതൽ 31 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ ഫെബ്രുവരി ഒന്നുവരെയും സൂപ്പർഫൈനോടെ മൂന്നുവരെയും രജിസ്ട്രേഷൻ നടത്താം.
*ഫെബ്രുവരി 15ന് തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2019 സ്കീം) പരീക്ഷക്ക് ജനുവരി 10 മുതൽ 25 വരെ ഓൺലൈനായും ഫൈനോടെ 28 വരെയും സൂപ്പർഫൈനോടെ 31 വരെയും രജിസ്ട്രേഷൻ നടത്താം.
ജനുവരി 10 മുതൽ 20 വരെ നടക്കുന്ന ഒന്നാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2018 സ്കീം) തിയറി പരീക്ഷയുടെ പുനഃക്രമീകരിച്ച ടൈം ടേബ്ൾ, ജനുവരി 23 മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കുന്ന ഒന്നാം വർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി തിയറി പരീക്ഷ ടൈം ടേബ്ൾ എന്നിവ പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.