തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ് കാര്യവട്ടത്തെ 2020 സ്‌കീം നാലാം സെമസ്റ്റര്‍ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബ്രാഞ്ചിന്റെ റെഗുലര്‍ പ്രായോഗിക പരീക്ഷകള്‍ ഏപ്രില്‍ 13 മുതല്‍ നടത്തും. വിവരങ്ങൾ വെബ്സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ എം.സി.എ റെഗുലര്‍ 2021 അഡ്മിഷന് ആൻഡ് സപ്ലിമെന്‍ററി 2020 അഡ്മിഷന് (2020 സ്‌കീം) ഏപ്രില്‍ 2023 പരീക്ഷയുടെ (തിയറി ആൻഡ് പ്രാക്ടിക്കല്‍) ടൈംടേബിള്‍ വെബ്സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ ബി.ടെക് (2008 സ്‌കീം) പരീക്ഷ ഏപ്രില്‍ 25ന് ആരംഭിക്കും. വിശദവിവരം വെബ്സൈറ്റില്‍.
കേരള സര്‍വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിൽ എം.എസ്.ഡബ്ല്യു, എം.എസ്.ഡബ്ല്യു(ഡി.എം), എം.എ.എച്ച്.ആർ.എം പ്രവേശനത്തിന്റെ ആദ്യഘട്ടമായ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന് ഓണ്‍ലൈനായി ഏപ്രിൽ 27 വരെ http://www.admissions.keralauniversity.ac.in മുഖേന അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് www.keralauniversity.ac.in.
കോട്ടയം: ഒന്നാംസെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എം.എസ്സി, എം.എ (ന്യൂ സ്‌കീം - 2021, 2022 അഡ്മിഷനുകൾ റെഗുലർ, 2020 അഡ്മിഷൻ സപ്ലിമെന്‍ററി/ ഇംപ്രൂവ്‌മെന്‍റ്) പരീക്ഷകൾ ഈ മാസം 24ന് ആരംഭിക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
മൂന്നാംസെമസ്റ്റർ എം.എസ്സി ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് (സി.എസ്.എസ് -2021 അഡ്മിഷൻ റെഗുലർ 2020, 2019 അഡ്മിഷനുകൾ സപ്ലിമെന്‍ററി -മാർച്ച് 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ ബുധനാഴ്ച മുതൽ അതത് കോളജുകളിൽ നടത്തും.
ആഗസ്റ്റിൽ നടത്തിയ മൂന്നാംവർഷ ബാച്ച്‌ലർ ഓഫ് ഫാർമസി (ഓൾഡ് സ്‌കീം -2014,2015 അഡ്മിഷനുകൾ സപ്ലിമെന്‍ററി അപ്പിയറൻസ്, 2011 മുതൽ 2013 വരെ അഡ്മിഷനുകൾ ആദ്യ മെഴ്‌സി ചാൻസ്, 2003 മുതൽ 2010 വരെ അഡ്മിഷനുകൾ രണ്ടാം മെഴ്‌സി ചാൻസ്, ന്യൂ സ്‌കീം -2016 അഡ്മിഷൻ സപ്ലിമെന്‍ററി അപ്പിയറൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.