തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല നിയമപഠന വകുപ്പില്‍ 2023-24 അധ്യയന വര്‍ഷത്തേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ മൂന്ന് അതിഥി അധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി യോഗ്യതയുമുള്ളവര്‍ വിശദമായ ബയോഡാറ്റ culaw@uoc.ac.in എന്ന ഇ-മെയിലില്‍ 20ന് മുമ്പ് അയക്കണം. നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അധ്യാപന പരിചയമുള്ളവരെയും പരിഗണിക്കും.
കെ.എസ്.സി.എസ്.ടി.ഇ പ്രോജക്ടിന് കീഴില്‍ കാലിക്കറ്റ് സര്‍വകലാശാല സുവോളജി പഠനവിഭാഗം അസി. പ്രഫസര്‍ ഡോ. ഇ.എം. അനീഷ് പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്ററായി ജൂനിയര്‍ റിസര്‍ച് ഫെലോ അപേക്ഷ ക്ഷണിച്ചു. മൂന്ന് വര്‍ഷമാണ് പ്രോജക്ട് കാലാവധി. താല്പര്യമുള്ളവര് വിശദമായ ബയോഡാറ്റ അനുബന്ധ രേഖകള്‍ സഹിതം 31ന് മുമ്പ് പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍ക്ക് aneeshem@uoc.ac.in എന്ന ഇ-മെയിലില്‍ അയക്കണം. ഫോണ്‍: 9400741861.
എസ്.ഡി.ഇ, പ്രൈവറ്റ് രജിസ്ട്രേഷന് നാലാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 17 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം, എല്‍.എല്‍.ബി (ഓണേഴ്സ്) ഒക്ടോബര്‍ 2021, 2022 െറഗുലര്‍ പരീക്ഷ ജൂണ്‍ ആറിന് തുടങ്ങും.
എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ പി.ജി നവംബര്‍ 2022 െറഗുലര്‍ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് തുടങ്ങും.
ഒന്നാം സെമസ്റ്റര്‍ ബി.ബി.എ-എല്‍.എല്‍.ബി (ഓണേഴ്സ്) നവംബര്‍ 2022 െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയും ജൂണ്‍ അഞ്ചിനും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷയും ജൂണ്‍ ആറിനും ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി യൂനിറ്ററി ഡിഗ്രി നവംബര്‍ 2022 െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയും ജൂണ്‍ അഞ്ചിനും തുടങ്ങും.
ഒന്നാം സെമസ്റ്റര്‍ ബി.എ, ബി.എ അഫ്സലുല്‍ ഉലമ, ബി.വി.സി, ബി.ടി.എഫ്.പി, ബി.എസ്.ഡബ്ല്യു നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം ഡിസംബര്‍ 2022 െറഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല 2022-23 അധ്യയന വര്‍ഷത്തെ ബി.എ മള്‍ട്ടിമീഡിയ പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് 23ന് മുമ്പ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളും 25നകം സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍ 0494 2407186, 7496, 2660600.
തൃശൂർ: മേയ് 29ന് തുടങ്ങുന്ന ഫസ്റ്റ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി സപ്ലിമെന്ററി (2019 സ്കീം) സേ പരീക്ഷക്ക് മേയ് 15 മുതൽ 18 വരെയും ഫൈനോടെ 19 വരെയും സൂപ്പർ ഫൈനോടെ 20 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ജൂൺ 26ന് തുടങ്ങുന്ന നാലാം വർഷ ഫാംഡി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി, ഒന്നാം വർഷ ഫാംഡി പോസ്റ്റ് ബേസിക് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷകൾക്കുള്ള രജിസ്ട്രേഷൻ മേയ് 27 വരെയും ഫൈനോടെ 29 വരെയും സൂപ്പർഫൈനോടെ മേയ് 31 വരെയും ഓൺലൈനായി നടത്താം.
ജൂൺ ആറുമുതൽ 30 വരെ നടത്തുന്ന ഫസ്റ്റ് പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2012 & 2016 സ്കീം) തിയറി, ജൂൺ ആറുമുതൽ 19 വരെ നടത്തുന്ന ഫസ്റ്റ് പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2010 പാർട്ട് I സ്കീം) തിയറി, ജൂൺ 20 മുതൽ ജൂലൈ മൂന്നു വരെ നടത്തുന്ന ഫസ്റ്റ് പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2010 പാർട്ട് II സ്കീം) തിയറി, ജൂൺ 14ന് തുടങ്ങുന്ന നാലാം വർഷ ബി.എസ്സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി (2014 & 2016 സ്കീം) തിയറി, മേയ് 16ന് തുടങ്ങുന്ന രണ്ടാം വർഷ ബി.എസ്സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
മേയ് 16ന് തുടങ്ങുന്ന രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.