പരീക്ഷ മാറ്റി
കാലിക്കറ്റ് സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. (CBCSS 2020 & 2021 പ്രവേശനം) മാർച്ച് 20 ന് നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ നവംബർ 2023, ഏപ്രിൽ ഒന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റി.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
രണ്ടാം സെമസ്റ്റർ എം.സി.എ. (2016 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ ഒന്നിനും നാലാം സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ രണ്ടിനും തുടങ്ങും. കേന്ദ്രം:- ടാഗോർ നികേതൻ, സർവകലാശാല ക്യാമ്പസ്. വിശദ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷ അപേക്ഷ
രണ്ടാം സെമസ്റ്റർ എം.എഡ് ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ ഒന്ന് വരെയും 180 രൂപ പിഴയോടെ നാല് വരെയും അപേക്ഷിക്കാം. ലിങ്ക് 15 മുതൽ ലഭ്യമാകും.
പ്രാക്ടിക്കൽ പരീക്ഷ
ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ് സി ബോട്ടണി വിത് കമ്പ്യൂട്ടേഷണൽ ബയോളജി (CBCSS 2020 പ്രവേശനം) ഏപ്രിൽ 2023 പ്രാക്ടിക്കൽ പരീക്ഷ 14, 15 തിയതികളിൽ നടക്കും. കേന്ദ്രം: എം.ഇ.എസ്. കെ.വി.എം. കോളജ്, വളാഞ്ചേരി. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ ഫലം
മാസ്റ്റർ ഓഫ് തിയറ്റർ ആർട്സ് ഏപ്രിൽ 2023 രണ്ടാം സെമസ്റ്റർ CCSS റഗുലർ ( 2022 പ്രവേശനം) / സപ്ലിമെന്ററി (2021 പ്രവേശനം) പരീക്ഷകളുടെയും നാലാം സെമസ്റ്റർ CCSS റഗുലർ (2021 പ്രവേശനം) പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.
പ്രൊജക്റ്റ് മൂല്യനിർണയം
ആറാം സെമസ്റ്റർ ബി.കോം / ബി.ബി.എ. / ബി.കോം പ്രഫഷണൽ / ബി.കോം. വൊക്കേഷണൽ / ബി.കോം. ഹോണേഴ്സ് / ബി.ടി.എച്ച്.എം. / ബി.എച്ച്.എ. / ബി.എ. - എച്ച്.ആർ.എം. കോഴ്സുകളുടെ ഏപ്രിൽ 2024 പ്രൊജക്റ്റ് മൂല്യനിർണയവും വൈവയും മാർച്ച് 13 ന് അതത് കോളജുകളിൽ നടത്തും.
എൻ.എസ്.എസ് ഗ്രേസ് മാർക്ക് അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ CBCSS ഇന്റഗ്രേറ്റഡ് പി.ജി. 2020 & 2021 പ്രവേശനം വിദ്യാർഥികളിൽ എൻ.എസ്.എസ്. ഗ്രേസ്മാർക്കിന് അർഹരായവരുടെ വിവരങ്ങൾ സെൻട്രലൈസ്ഡ് കോളേജ് പോർട്ടൽ വഴി 26 വരെ രേഖപ്പെടുത്താം. ലിങ്ക് 18 മുതൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.