പരീക്ഷ മാറ്റി
കാലിക്കറ്റ് സര്‍വകലാശാല മാര്‍ച്ച് 20ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ എല്‍എല്‍.ബി (ഹോണേഴ്സ്) നവംബര്‍ 2023 (2019 പ്രവേശനം) റെഗുലര്‍, ഏപ്രില്‍ 2024 (2016 മുതല്‍ 2018 വരെ പ്രവേശനം) സപ്ലിമെന്ററി LBA906 - Gender Justice and Feminist Jurisprudence / LBA907 - Direct Taxation പേപ്പര്‍ പരീക്ഷകള്‍ മാര്‍ച്ച് 23ന് രാവിലെ 9.30ന് നടത്തും. മറ്റ് എല്‍എല്‍.ബി പരീക്ഷകള്‍ക്ക് മാറ്റമില്ല.
പരീക്ഷ അപേക്ഷ
എസ്.ഡി.ഇ/ പ്രൈവറ്റ് രജിസ്ട്രേഷന് ഒന്നാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ (CBCSS-UG) നവംബര്‍ 2022 (2019 & 2020 പ്രവേശനം), നവംബര്‍ 2023 (2021 & 2022 പ്രവേശനം) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ രണ്ട് വരെയും 180 രൂപ പിഴയോടെ നാല് വരെയും അപേക്ഷിക്കാം. ലിങ്ക് 18 മുതല്‍ ലഭ്യമാകും.
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ എം.ബി.എ ഇന്റര്‍നാഷനല്‍ ഫിനാന്‍സ് & എം.ബി.എ ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് (CUCSS 2019 പ്രവേശനം മുതല്‍) ജൂലൈ 2024 റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 27 വരെയും 180 രൂപ പിഴയോടെ ഏപ്രില്‍ രണ്ട് വരെയും അപേക്ഷിക്കാം. ലിങ്ക് 14 മുതല്‍ ലഭ്യമാകും.
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ എം.ബി.എ (CUCSS ഫുള്‍ടൈം & പാര്‍ട്ട് ടൈം 2019 പ്രവേശനം മുതല്‍) ജൂലൈ 2024 റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ രണ്ട് വരെയും 180 രൂപ പിഴയോടെ നാല് വരെയും അപേക്ഷിക്കാം. ലിങ്ക് 19 മുതല്‍ ലഭ്യമാകും.
എസ്.ഡി.ഇ / പ്രൈവറ്റ് രജിസ്ട്രേഷന് രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2024 (CBCSS-UG) ബി.എ അഫ്ദലുൽ ഉലമ / ബി.എ പൊളിറ്റിക്കല്‍ സയന്‍സ് / ബി.ബി.എ / ബി.കോം (2023 പ്രവേശനം മാത്രം) റെഗുലര്‍ പരീക്ഷകള്‍ക്കും ബി.എ / ബി.എസ്സി / ബി.കോം/ ബി.ബി.എ/ ബി.എ അഫ്ദലുൽ ഉലമ (2019 മുതല്‍ 2022 വരെ പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ ഏപ്രില്‍ രണ്ട് വരെയും 180 രൂപ പിഴയോടെ അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് 15 മുതല്‍ ലഭ്യമാകും.
ഒറ്റത്തവണ റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷ
ഒന്ന് മുതല്‍ 10 വരെ സെമസ്റ്റര്‍ ബി.ബി.എ എല്‍എല്‍.ബി (ഹോണേഴ്സ്) (2014 പ്രവേശനം മാത്രം) സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റെഗുലര്‍/ സപ്ലിമെന്ററി പരീക്ഷക്ക് ഏപ്രില്‍ 16 വരെ അപേക്ഷിക്കാം. ലിങ്ക് മാര്‍ച്ച് 16 മുതല്‍ ലഭ്യമാകും.
രണ്ടാം സെമസ്റ്റര്‍ എം.ബി.എ ( CCSS-PG2019 പ്രവേശനം) സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റെഗുലര്‍/ സപ്ലിമെന്ററി പരീക്ഷക്ക് 29 വരെ അപേക്ഷിക്കാം. ലിങ്ക് 14 മുതല്‍ ലഭ്യമാകും.
177 പേര്‍ക്ക് ടോപ്പേഴ്സ് അവാര്‍ഡ്
വിവിധ യു.ജി / പി.ജി / പ്രഫഷനല്‍ കോഴ്സുകളില്‍ മികച്ച നേട്ടം കരസ്ഥമാക്കിയവർക്ക് നല്കുന്ന ടോപ്പേഴ്സ് അവാര്‍ഡ് 16ന് രാവിലെ ഇ.എം.എസ് സെമിനാര്‍ കോംപ്ലക്സില്‍ നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് വിതരണം ചെയ്യും. വിദ്യാര്‍ഥികള്‍ 9.30 ന് ഹാജരാകണം. 2023 ല്‍ ഒന്നാംസ്ഥാനം നേടിയ 177 വിദ്യാര്‍ഥികള്‍ക്കാണ് അവാര്‍ഡ് . ബി.കോം - ആറ്, ബി.എസ് സി - 28, ബി.എ - 39, പ്രഫഷണല്‍ കോഴ്സ് - 12, പി.ജി - 82, ബി.കോം (SDE) - രണ്ട്, ബി.എ. (SDE) - എട്ട് എന്നിങ്ങനെയാണ് അവാര്‍ഡ് നേടിയവരുടെ കണക്കുകള്‍. വിവരങ്ങള്‍ക്ക്: 0494 2407239 / 0494 2407200 / 0494 2407269.
പരീക്ഷ
പഠന വകുപ്പുകളിലെ നാലാം സെമസ്റ്റര്‍ വിവിധ പി.ജി (CCSS-PG) ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഏപ്രില്‍ മൂന്നിന് തുടങ്ങും.
തൃശൂര്‍ ഗവ. ഫൈന്‍ ആര്‍ട്സ് കോളജിലെ അവസാന വര്‍ഷ ബി.എഫ്.എ & ബി.എഫ്.എ ഇന്‍ ആര്‍ട്ട് ഹിസ്റ്ററി ആൻഡ് വിഷ്വല്‍ സ്റ്റഡീസ് ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ 20ന് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.