വൈവ
ആറാം സെമസ്റ്റര്‍ ബി.എ ഫിലോസഫി സി.ബി.സി.എസ്(2021 അഡ്മിഷന് റെഗുലര്‍, 2017-2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി മാര്‍ച്ച് 2024) പരീക്ഷയുടെ പ്രോജക്ട് വൈവ പരീക്ഷകള്‍ ഏപ്രില്‍ 30ന് ചങ്ങനാശ്ശേരി എന്‍.എസ്.എസ് ഹിന്ദു കോളജില്‍ നടക്കും. .
പരീക്ഷ ഫലം
അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ പ്രൈവറ്റ് രജിസ്ട്രേഷന് (2021 അഡ്മിഷന് റെഗുലര്‍, 2020, 2019, 2018, 2017 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് മേയ് ഒമ്പതുവരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ബി.എ അദാലത്ത് സ്പെഷല്‍ മെഴ്സി ചാന്‍സ് ആനുവല്‍ സ്കീം പാര്‍ട്ട് 3 സബ്സിഡിയറി (പ്രാക്ടിക്കല്‍) പരീക്ഷയുടെ(നവംബര്‍ 2022) ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.എസ് സി ഡേറ്റ അനലിറ്റിക്സ് (2022 അഡ്മിഷന് റെഗുലര്‍ നവംബര്‍ 2023) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസടച്ച് മേയ് പത്തുവരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
മൂന്നാം സെമസ്റ്റര്‍ എം.എസ് സി സ്റ്റാറ്റിസ്റ്റിക്സ് (2022 അഡ്മിഷന് റെഗുലര്‍, 2021, 2020, 2019 അഡ്മിഷന് സപ്ലിമെന്ററി നവംബര്‍ 2023) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും മേയ് 10 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍
ആറാം സെമസ്റ്റര്‍ ബിഎസ്സി ഫുഡ് സയന്‍സ് ആൻഡ് ക്വാളിറ്റി കണ്ട്രോള് സി.ബി.സി.എസ് (2021 അഡ്മിഷന് റെഗുലര്‍, 2017 മുതല്‍ 2020 വരെ അഡ്മിഷന് റീ അപ്പിയറന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഏപ്രില്‍ 29 മുതല്‍ കോളജുകളില്‍.
ആറാം സെമസ്റ്റര്‍ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് മോഡല്‍ 3 സി.ബി.സി.എസ് (പുതിയ സ്കീം-2021 അഡ്മിഷന് റെഗുലര്‍, 2027, 2018, 2019, 2020 അഡ്മിഷന് റീ അപ്പിയറന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഏപ്രില്‍ 30ന് ആരംഭിക്കും.
പരീക്ഷ തീയതി
തൃശൂർ: ഏപ്രിലിൽ ആരംഭിക്കുന്ന തേർഡ് പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി (2010 പാർട്ട് 1, 2012 & 2016 സ്കീം റെഗുലർ/സപ്ലിമെന്ററി) പ്രാക്ടിക്കൽ, വൈവ, മേയ് ആറിന് തുടങ്ങുന്ന തേർഡ് സെമസ്റ്റർ എം.ഫാം ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി (2019 സ്കീം) പരീക്ഷ പ്രാക്ടിക്കൽ, മേയ് 27 മുതൽ 31 വരെ നടക്കുന്ന എം.പി.എച്ച് പാർട്ട്-1 ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി 2017 സ്കീം) തിയറി, മേയ് 20 മുതൽ 24 വരെ നടക്കുന്ന എം.ഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട്-2 (സപ്ലിമെന്ററി 2018 സ്കീം), മേയ് മൂന്നിന് തുടങ്ങുന്ന മൂന്നാം വർഷ ബി.എസ് സി ഡയാലിസിസ് ടെക്നോളജി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
പരീക്ഷ രജിസ്ട്രേഷൻ
ജൂൺ മൂന്നിന് തുടങ്ങുന്ന നാലാം വർഷ ബി.പി.ടി ഡിഗ്രി (സപ്ലിമെന്ററി) (2010, 2012 & 2016 സ്കീം), ജൂൺ നാലിന് തുടങ്ങുന്ന രണ്ടാം വർഷ എം.പി.ടി ഡിഗ്രി (സപ്ലിമെന്ററി) (2016 സ്കീം) പരീക്ഷകൾക്ക് മേയ് മൂന്നു മുതൽ 13 വരെയും ഫൈനോടെ 15 വരെയും സൂപ്പർ ഫൈനോടെ 17 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷഫലം
ഫെബ്രുവരിയിൽ നടന്ന നാലാം സെമസ്റ്റർ ബി.ഫാം ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി), ഫെബ്രുവരിയിൽ നടന്ന തേർഡ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി പാർട്ട്-1 (റെഗുലർ/സപ്ലിമെന്ററി 2010 & 2019 സ്കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും പകർപ്പിന് മേയ് എട്ടിന് വൈകീട്ട് അഞ്ചിനകം ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽ മുഖേന ഓൺലൈനായി അപേക്ഷിക്കണം.
പൊതുപ്രവേശന പരീക്ഷ: അപേക്ഷ മേയ് 12 വരെ നീട്ടി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിൽ 2024-25 അധ്യയനവര്‍ഷത്തെ വിവിധ പഠനവകുപ്പുകളിലെ പി.ജി/ ഇന്റഗ്രേറ്റഡ് പി.ജി/പ്രോജക്ട് മോഡ് ഡിപ്ലോമ, സര്‍വകലാശാല സെന്ററുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും ബി.പി.എഡ്, ബി.പി.ഇ.എസ് ഇന്റഗ്രേറ്റഡ്, എം.പി.എഡ്, എം.സി.എ, എം.എസ്.ഡബ്ല്യു, എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍, എം.എസ് സി ഹെല്‍ത്ത് ആൻഡ് യോഗ തെറപ്പി, എം.എസ് സി ഫോറന്‍സിക് സയന്‍സ് പ്രോഗ്രാമുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷക്ക് (സി.യു.സി.എ.ടി 2024) ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസാന തീയതി മേയ് 12 വരെ നീട്ടി. പ്രവേശന പരീക്ഷ മേയ് 28, 29, 30 തീയതികളില്‍ വിവിധ സെന്ററുകളിൽ നടക്കും. വെബ്സൈറ്റ്: https://admission.uoc.ac.in/. ഫോണ്‍: 0494 2407016, 2407017.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.