പരീക്ഷഫലം
കാലിക്കറ്റ് സര്‍വകലാശാല ഒന്ന്, മൂന്ന്, നാല് സെമസ്റ്റര്‍ ബി.എസ്.സി മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റെഗുലര്‍/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മേയ് 13 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (CCSS) നവംബര്‍ 2023 റെഗുലര്‍/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സമ്പർക്ക ക്ലാസ്
കാലിക്കറ്റ് സര്‍വകലാശാല സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആൻഡ് ഓണ്‍ലൈന്‍ എജുക്കേഷന്‍ (മുന്‍ എസ്.ഡി.ഇ) സ്റ്റഡി സെന്ററായ ഗവ. കോളജ് മലപ്പുറത്ത് മേയ് അഞ്ചിന് തുടങ്ങാനിരുന്ന 2023 പ്രവേശനം എം.എ / എം.കോം വിദ്യാര്‍ഥികളുടെ രണ്ടാം സെമസ്റ്റര്‍ കോണ്ടാക്ട് ക്ലാസുകള്‍ എം.ഐ.സി ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് വള്ളുവമ്പ്രത്ത് നടത്തും. വിദ്യാര്‍ഥികള്‍ ഷെഡ്യൂള്‍ പ്രകാരം ക്ലാസിന് ഹാജരാകണം.
പരീക്ഷ ടൈംടേബ്ൾ
തൃശൂർ: മേയ് ആറ് മുതൽ 13 വരെ നടക്കുന്ന ഏഴാം സെമസ്റ്റർ ബി.ഫാം ഡിഗ്രി (സപ്ലിമെന്ററി 2017 സ്കീം) തിയറി, മേയ് രണ്ടിന് തുടങ്ങുന്ന സെക്കൻഡ് പ്രഫഷനൽ ബി.എച്ച്.എം.എസ് ഡിഗ്രി (2015 സ്കീം റെഗുലർ/ സപ്ലിമെന്ററി) പ്രാക്ടിക്കൽ വൈവ, മേയ് 16 മുതൽ ജൂൺ അഞ്ചുവരെ നടക്കുന്ന ഫൈനൽ പ്രഫഷനൽ ബി.യു.എം.എസ് ഡിഗ്രി (2016 സ്കീം റെഗുലർ/ സപ്ലിമെന്ററി) തിയറി, മേയ് 13ന് ആരംഭിക്കുന്ന പ്രിലിമിനറി എം.ഡി എം.എസ് ആയുർവേദ (റെഗുലർ/ സപ്ലിമെന്ററി 2016 സ്കീം) പ്രാക്ടിക്കൽ, വൈവ, മേയ് ആറിന് ആരംഭിക്കുന്ന സെക്കൻഡ് ഇയർ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് ഡിഗ്രി (സപ്ലിമെന്ററി) പ്രാക്ടിക്കൽ, മേയിൽ ആരംഭിക്കുന്ന തേർഡ് ഇയർ ബി.എസ്.സി എം.എൽ.ടി (റെഗുലർ/ സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
ജൂൺ മൂന്നിന് തുടങ്ങുന്ന ഫസ്റ്റ് സെമസ്റ്റർ എം.ഫാം ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി 2017 & 2019 സ്കീം) പരീക്ഷക്ക് മേയ് നാല് മുതൽ 15 വരെയും പിഴയോടെ മേയ് 17 വരെയും അധിക പിഴയോടെ 20 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. മേയ് 20ന് തുടങ്ങുന്ന നാലാം സെമസ്റ്റർ ബി.ഫാം ഡിഗ്രി (സപ്ലിമെന്ററി) പരീക്ഷക്ക് ഏപ്രിൽ 30 മുതൽ മേയ് എട്ട് വരെയും പിഴയോടെ മേയ് 10 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പ്രവേശന പരീക്ഷ
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ വിവിധ പി.ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ എട്ട് മുതല്‍ 16 വരെ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ssus.ac.in
കോട്ടയം: എം.ജി. സര്‍വകലാശാല പഠന വകുപ്പുകളിലും ഇന്റര്‍ സ്കൂള്‍ സെന്ററുകളിലും എം.എ, എം.എസ് സി, എം.ടി.ടി.എം, എല്‍.എല്‍.എം. എം.എഡ്, എം.പി.ഇ.എസ്, എം.ബി.എ പ്രോഗ്രാമുകളില്‍ 2024 വര്‍ഷത്തെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ‘ക്യാറ്റ്’ മേയ് അഞ്ചിന് അവസാനിക്കും.
പ്രോഗ്രാമുകള്‍, യോഗ്യത, പ്രവേശന നടപടികള്‍, സീറ്റുകളുടെ എണ്ണം, പരീക്ഷാഷെഡ്യൂള് തുടങ്ങിയ വിവരങ്ങള്‍ https://cat.mgu.ac.in/ എന്ന വെബ്സൈറ്റില്‍. അവസാന സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. എം.എഡ് പ്രോഗ്രാമിന് യോഗ്യതാ പരീക്ഷയുടെ അവസാന രണ്ടു സെമസ്റ്ററുകളിലെ ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. അതത് പഠന വകുപ്പുകള്‍ പ്രവേശനത്തിനായി നിഷ്കര്‍ഷിക്കുന്ന തീയതിക്കുള്ളില്‍ അപേക്ഷകർ യോഗ്യത നേടിയിരിക്കണം.
എം.ബി.എ ഒഴികെ പ്രോഗ്രാമുകളിലേക്ക് https://cat.mgu.ac.in/ എന്ന വെബ്സൈറ്റ് വഴിയും എം.ബി.എക്ക് https://admission.mgu.ac.in എന്ന വെബ്സൈറ്റ് വഴിയുമാണ് അപേക്ഷിക്കേണ്ടത്. പ്രവേശന പരീക്ഷ മേയ് 17,18 തീയതികളില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും.
എം.ബി.എ പ്രോഗ്രാമിന് സര്‍വകലാശാല പൊതു പ്രവേശന പരീക്ഷ നടത്തുന്നതല്ല. ഫോണ്‍: 0481 2733595, ഇ-മെയില്‍: cat@mgu.ac.in എം.ബി.എ പ്രോഗ്രാം സംബന്ധിച്ച വിവരങ്ങള്‍ 0481 2733367 എന്ന ഫോണ്‍ നമ്പറിലും smbs@mgu.ac.in എന്ന ഇ-മെയിലിലും ലഭിക്കും.
നവ മാധ്യമ രംഗത്തെ നൂതന സാങ്കേതിക വിദ്യകള്‍ പരിശീലിപ്പിക്കുന്നതിനും സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനുമായി മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന സമ്മര്‍ ക്യാമ്പ്-സമ്മര്‍ ഡിജി ടോക്ക് മേയ് 16, 17 തീയതികളില്‍ നടക്കും.
16- 25 വയസ്സ് പ്രായപരിധിയിലുള്ളവർക്കാണ് അവസരം. നവ മാധ്യമ രംഗത്തെ പ്രമുഖര്‍ നേതൃത്വം നല്‍കും. രാവിലെ 10 മുതല്‍ വൈകുന്നേരം 4.30 വരെയാണ് ക്യാമ്പ് സമയം. പ്രവേശന ഫീസ് 800 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്ട്രേഷനും മഹാത്മാഗാന്ധി സര്‍വകലാശാല ലൈബ്രറിയുടെ വെബ് സൈറ്റ്(https://library.mgu.ac.in/) സന്ദര്‍ശിക്കുക. ഫോണ്‍-9495161509, 8289896323.
നാലാം സെമസ്റ്റര്‍ ത്രിവത്സര യൂനിറ്ററി എല്‍.എല്‍.ബി(2021 അഡ്മിഷന് റെഗുലര്‍, 2028, 2019, 2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി), നാലാം സെമസ്റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി 2017 അഡ്മിഷന് സപ്ലിമെന്ററി, 2016 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2015 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്, 2014 അഡ്മിഷന് മൂന്നാം മേഴ്സി ചാന്‍സ്) നവംബര്‍ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്മോള്‍ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് പരിശീലന പരിപാടി ആദ്യ മാസം വിജയകരമായി പൂര്‍ത്തീകരിച്ചത് 30 പേര്. മേയ് മാസത്തെ ബാച്ചുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് അംഗീകൃത റിമോട്ട് പൈലറ്റ് ലൈസന്‍സ് ലഭിക്കും.പത്താം ക്ലാസ് വിജയിച്ച 18- 60 പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും വിവരങ്ങളും https://ses.mgu.ac.in, https://asiasoftlab.in എന്നീ ലിങ്കുകളില്‍ ലഭിക്കും. ഫോണ്‍: 7012147575,93953446, 9446767451. ഇ മെയില്‍ -uavsemgu@gmail.com,info@asiasoftlab.
പി.ജി, എം.ടെക് പ്രവേശനം
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളില്‍ പി.ജി/എം.ടെക് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 10 വരെ നീട്ടി. 50 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷന്.
അപേക്ഷകള്‍ admissions.keralauniversity.ac.in/css2024/ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷാഫീസ് 750 രൂപ. വിശദവിവരങ്ങള്‍ക്ക്: 0471 2308328. ഇ-മെയില്‍: csspghelp2024@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.