മാര്‍ച്ച് നാലിന് ഫലം പ്രസിദ്ധീകരിച്ച രണ്ടാം സെമസ്റ്റര്‍ യു.ജി (CBCSS / CUCBCSS) ബി.എ / ബി.എസ്.ഡബ്ല്യു / ബി.എഫ്.ടി / ബി.വി.സി / ബി.എ അഫ്‌ദലുല്‍ ഉലമ ഏപ്രില്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷയില്‍ ചില സാങ്കേതിക തകരാർ മൂലം റിസൽട്ടില്‍ മാറ്റംവന്ന വിദ്യാർഥികള്‍ക്ക് പുനര്‍മൂല്യനിര്‍ണയത്തിന് പ്രത്യേകമായി മേയ് 24 വരെ അപേക്ഷിക്കാം. സാങ്കേതിക തകരാര്‍ ഫലത്തെ ബാധിച്ചതായി ബോധ്യമുള്ള വിദ്യാർഥികള്‍ പരീക്ഷഭവനില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം.
16ന്ഫലം പ്രസിദ്ധീകരിച്ച ആറാം സെമസ്റ്റര്‍ വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ / ബി.എസ്സി / ബി.എ അഫ്‌ദലുല്‍ ഉലമ ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെയും ബി.കോം / ബി.ബി.എ ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെയും അപേക്ഷിക്കാം. ലിങ്ക് 17 മുതല്‍ ലഭ്യമാകും.
വിദൂര വിദ്യാഭ്യാസ വിഭാഗം യു.ജി മൂന്നാം സെമസ്റ്റര്‍ (CBCSS & CUCBCSS) ബി.കോം / ബി.ബി.എ നവംബര്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എം.വോക് സോഫ്റ്റ്വെയര് ഡെവലപ്‌മെന്റ് വിത്ത് സ്പെഷലൈസേഷന്‍ ഇന്‍ ഡേറ്റ അനലറ്റിക്സ് നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.എസ്സി പോളിമര്‍ കെമിസ്ട്രി നവംബര്‍ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ ബി.എഡ്, എം.സി.എ നവംബര്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് (CCSS) നവംബര്‍ 2023 പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.