തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല എൻജിനീയറിങ് (ഐ.ഇ.ടി) കോളജിന്റെ ആഭിമുഖ്യത്തിൽ 2024 കീം പ്രവേശന പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി കീം മോക് പരീക്ഷ സംഘടിപ്പിക്കുന്നു. മേയ് 31ന് രാവിലെ 10.30 മുതൽ ഉച്ചക്ക് 1.30 വരെ ഓൺലൈനായാണ് പരീക്ഷ. കീം എഴുതാത്ത വിദ്യാർഥികൾക്കും പ്രവേശനത്തിന് അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.cuiet.info, mocktest@cuiet.info. ഫോൺ: 9567172591.
എം.പി.എഡ്/ ബി.പി.എഡ്/ ബി.പി.ഇ.എസ് ഇന്റഗ്രേറ്റഡ് പ്രവേശന പരീക്ഷസമയം (സി.യു.സി.എ.ടി 2024) ഒരു മണിക്കൂറായി കുറച്ചു. പുതുക്കിയ സമയക്രമം വെബ്സൈറ്റിൽ.
എല്ലാ അവസരങ്ങളും നഷ്ടമായ ബി.ടെക് (2000 മുതൽ 2003 വരെ പ്രവേശനം) /പാർട്ട് ടൈം ബി.ടെക് (2000 മുതൽ 2008 വരെ പ്രവേശനം) നാലാം സെമസ്റ്റർ സെപ്റ്റംബർ 2022 ഒറ്റത്തവണ റെഗുലർ/ സപ്ലിമെന്ററി പരീക്ഷകൾ ജൂൺ അഞ്ചിന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാല കാമ്പസ്.
സര്‍വകലാശാല സെന്ററുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും (രണ്ടു വർഷ) ബി.എഡ് (2020 പ്രവേശനം മുതൽ) നാലാം സെമസ്റ്റർ ഏപ്രിൽ 2024 റെഗുലർ/ സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 24ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ പിന്നീട് അറിയിക്കും.
അഫിലിയേറ്റഡ് കോളജുകൾ നടത്തുന്ന നാലാം സെമസ്റ്റർ എം.എസ്സി, എം.കോം, എം.എ, എം.എസ്.ഡബ്ല്യു, എം.എ.ജെ.എം.സി, എം.ടി.ടി.എം, എം.എച്ച്.എം (സി.എസ്.എസ് - 2022 അഡ്മിഷൻ െറഗുലർ, 2019, 2020, 2021 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷ ജൂൺ 11ന് ആരംഭിക്കും.
നാലാം സെം പ്രൈവറ്റ് രജിസ്ട്രേഷൻ ബി.എ, ബി.കോം(സി.ബി.സി.എസ് - 2022 അഡ്മിഷൻ െറഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2017, 2018, 2019, 2020, 2021 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷ 13ന് തുടങ്ങും.
ഒന്നും രണ്ടും സെം പ്രൈവറ്റ് രജിസ്ട്രേഷൻ സി.ബി.സി.എസ് ബി.എ, ബി.കോം (2023 െറഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2017, 2018, 2019, 2020, 2021, 2022 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷ 14ന് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.