കാലിക്കറ്റ് സർവകലാശാല അദീബെ ഫാസില്‍ (ഉർദു) (സിലബസ് വര്‍ഷം 2007) അവസാന വര്‍ഷ ഏപ്രില്‍ / മേയ് 2024 റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ ജൂണ്‍ 27ന് തുടങ്ങും.
രണ്ട് വര്‍ഷ അദീബെ ഫാസില്‍ (ഉർദു) പ്രിലിമിനറി (സിലബസ് വര്‍ഷം 2016) ഒന്നാം വര്‍ഷ ഏപ്രില്‍ / മേയ് 2024 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂണ്‍ 19നും രണ്ടാം വര്‍ഷ പരീക്ഷകള്‍ ജൂണ്‍ 27നും തുടങ്ങും.
ലോ കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ എല്‍എല്‍.എം (2021 പ്രവേശനം മുതല്‍) ജൂണ്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ ജൂണ്‍ 25ന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം (CUCBCSS-UG 2018 പ്രവേശനം മാത്രം, CBCSS-UG 2019 മുതല്‍ 2021 വരെ പ്രവേശനം) ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമം പ്രകാരം ജൂണ്‍ മൂന്നിന് തുടങ്ങും. വിശദസമയക്രമം വെബ്സൈറ്റില്‍.
അഞ്ചുവര്‍ഷ എല്‍എല്‍.ബി ഒന്നു മുതല്‍ 10 വരെ സെമസ്റ്റര്‍, മൂന്നു വര്‍ഷ എല്‍എല്‍.ബി ഒന്ന് മുതല്‍ ആറു വരെ സെമസ്റ്റര്‍ (2000 മുതല്‍ 2007 വരെ പ്രവേശനം) സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റെഗുലര്‍/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 10 വരെ അപേക്ഷിക്കാം.
ബി.ബി.എ എല്‍എല്‍.ബി (ഹോണേഴ്സ്) ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 (2019 & 2020 പ്രവേശനം), നവംബര്‍ 2023 (2015 മുതല്‍ 2018 വരെ പ്രവേശനം) റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 14 വരെ അപേക്ഷിക്കാം.
സംയോജിത ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക് (2004 മുതല്‍ 2008 വരെ പ്രവേശനം) ഏപ്രില്‍ 2022 ഒറ്റത്തവണ സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ സി.ബി.സി.എസ് (ന്യൂ സ്കീം - 2022 അഡ്മിഷൻ െറഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2017, 2018, 2019, 2020, 2021 അഡ്മിഷനുകൾ റീഅപ്പിയറൻസ്), നാലാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ് സി സൈബർ ഫോറൻസിക് (2022 അഡ്മിഷൻ െറഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2019, 2020, 2021 അഡ്മിഷനുകൾ റീഅപ്പിയറൻസ്) ഏപ്രിൽ 2024 പരീക്ഷകൾ ജൂൺ 13ന് തുടങ്ങും. ടൈം ടേബിൾ വെബ്സൈറ്റിൽ.
മൂന്നും നാലും സെമസ്റ്ററുകൾ പ്രൈവറ്റ് രജിസ്ട്രേഷൻ എം.എ, എം.എ.സ്സി, എം.കോം (സി.എസ്.എസ് - 2022 അഡ്മിഷൻ െറഗുലർ, 2019, 2020, 2021 അഡ്മിഷനുകൾ റീഅപ്പിയറൻസ്) മേയ് 2024 പരീക്ഷകൾ ജൂൺ 11ന് ആരംഭിക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് (ന്യൂ സ്കീം - 2023 അഡ്മിഷൻ െറഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2017, 2018, 2019, 2020, 2021, 2022 അഡ്മിഷനുകൾ റീഅപ്പിയറൻസ്), രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്സി സൈബർ ഫോറൻസിക്(2023 അഡ്മിഷൻ െറഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2019, 2020, 2021, 2022 അഡ്മിഷനുകൾ റീഅപ്പിയറൻസ്) മേയ് 2024 പരീക്ഷകൾ ജൂൺ 14ന് തുടങ്ങും. ടൈം ടേബിൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബി.വോക് (2022 അഡ്മിഷൻ െറഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2018, 2019, 2020, 2021 അഡ്മിഷൻ റീഅപ്പിയറൻസ് - ന്യൂ സ്കീം) പരീക്ഷകൾ ജൂൺ 10ന് തുടങ്ങും.
നാലാം സെമസ്റ്റർ എം.എ, എം.എസ്സി, എം.കോം, എം.സി.ജെ, എം.ടി.എ, എം.ടി.ടി.എം, എം.എച്ച്.എം, എം.എം.എച്ച് (സി.എസ്.എസ് - 2018 അഡ്മിഷൻ സപ്ലിമെൻററി, 2015, 2016, 2017 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾക്ക് ജൂൺ മൂന്നു മുതൽ ഏഴുവരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. ജൂൺ എട്ടുമുതൽ 12 വരെ ഫൈനോടുകൂടിയും 13 മുതൽ 15 വരെ സൂപ്പർഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.