തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല എൻജിനീയറിങ് കോളജിൽ (ഐ.ഇ.ടി) 2024-25 വർഷത്തേക്കുള്ള ബി.ടെക്. എൻ.ആർ.ഐ സീറ്റുകളിലേക്കുള്ള പ്രവേശനനടപടികൾ ആരംഭിച്ചു.
കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, പ്രിന്റിങ് ടെക്നോളജി എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം. എൻജിനീയറിങ് പ്രവേശനപരീക്ഷ എഴുതാത്തവർക്കും പ്രവേശനം നേടാൻ അവസരമുണ്ട്. യോഗ്യത: പ്ലസ്ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 45 ശതമാനം മാർക്ക്. കൂടുതൽ വിവരങ്ങൾക്ക്: 9567172591.
അഫിലിയേറ്റഡ് കോളജുകളിലെ എൻ.എസ്.എസ് ഗ്രേസ് മാർക്കിന് അർഹരായ (CBCSS-V -UG 2021 പ്രവേശനം) ബി.വോക്. പ്രോഗ്രാം വിദ്യാർഥികളുടെ വിവരങ്ങൾ സെൻട്രലൈസ്ഡ് കോളജ് പോർട്ടൽ വഴി ജൂൺ 19 മുതൽ ജൂലൈ ഒന്നു വരെ രേഖപ്പെടുത്താം.
ജൂൺ 17ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബി.ടെക്./പാർട്ട്ടൈം ബി.ടെക്. സെപ്റ്റംബർ 2022 CS 2K 406 - Hardware Systems Design, CE 2K 406 - Surveying II പേപ്പർ ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജൂൺ 20ന് നടത്തും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാല കാമ്പസ്. മറ്റു പരീക്ഷകളിൽ മാറ്റമില്ല.
വിദൂര വിദ്യാഭ്യാസ വിഭാഗം പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കായുള്ള (CUCBCSS-UG) ബി.എ മൾട്ടിമീഡിയ (2017 & 2018 പ്രവേശനം മാത്രം) മൂന്നാം സെമസ്റ്റർ നവംബർ 2021, നാലാം സെമസ്റ്റർ ഏപ്രിൽ 2022 സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴകൂടാതെ 21 വരെയും 190 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.
കാലിക്കറ്റ് സർവകലാശാല സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷൻ (മുൻ എസ്.ഡി.ഇ)/ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കായുള്ള (CBCSS-UG) ബി.എ മൾട്ടിമീഡിയ രണ്ടാം സെമസ്റ്റർ (2021 & 2022 പ്രവേശനം) ഏപ്രിൽ 2024, (2019 & 2021 പ്രവേശനം) ഏപ്രിൽ 2023 സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴകൂടാതെ 24 വരെയും 190 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം. ലിങ്ക് 13 മുതൽ ലഭ്യമാകും. പരീക്ഷ ജൂലൈ എട്ടിന് തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബി.ടി.എ (CBCSS 2021 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.
മാസ്റ്റർ ഓഫ് തിയറ്റർ ആർട്സ് (CCSS-PG) ഒന്നാം സെമസ്റ്റർ (2023 പ്രവേശനം), മൂന്നാം സെമസ്റ്റർ (2022 പ്രവേശനം) നവംബർ 2023 റെഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബി.എസ് സി, ബി.സി.എ ഏപ്രിൽ 2024 (CBCSS) റെഗുലർ/ (CUCBCSS) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടാം സെമസ്റ്റർ (CBCSS & CUCBCSS) ബി.എ, ബി.എസ് സി, ബി.എ അഫ്ദലുൽ ഉലമ ഏപ്രിൽ 2023 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.