തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഗവ. / എയ്ഡഡ് കോളജുകളില്‍ 2024 -25 അധ്യയന വര്‍ഷത്തേക്കുള്ള അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജൂണ്‍ 14ന് വൈകീട്ട് അഞ്ചു വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ https://admission.uoc.ac.in/ . ഫോണ്‍: 0494 2407016, 2407017, 2660600.
ഒന്നാം സെമസ്റ്റര്‍ എം.ആർക്ക് ജനുവരി 2024 (2023 പ്രവേശനം) റെഗുലര്‍ / (2019 മുതല്‍ 2022 വരെ പ്രവേശനം) സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂൺ 24 വരെയും 190 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.
വയനാട് ഓറിയന്റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ലക്കിടിയില്‍ ഒന്നാം വര്‍ഷ ഏപ്രില്‍ 2024 ബാച്ലര് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി (2023 പ്രവേശനം മാത്രം) റെഗുലര്‍, ബാച്ലര് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് (2021 & 2022 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 11ന് തുടങ്ങും.
മൂന്നാം സെമസ്റ്റര്‍ എം.എസ്.സി മൈക്രോബയോളജി (സി.സി.എസ്.എസ്-പി.ജി 2022 പ്രവേശനം) നവംബര്‍ 2023 റെഗുലര്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം, ബി.എച്ച്.എ (സി.ബി.സി.എസ്.എസ് -യു.ജി) നവംബര്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
കോമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ടൈം / പാര്‍ട്ട് ടൈം), സ്വാശ്രയ കോളജുകള്‍ (ഓട്ടോണമസ് ഒഴികെ) എന്നിവയില്‍ 2024ലെ എം.ബി.എ പ്രവേശനത്തിന് CMAT 2024 യോഗ്യത നേടിയവര്‍ക്ക് ഉള്‍പ്പെടെ ഓണ്‍ലൈനായി ജൂണ്‍ 15 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ വെബ്സൈറ്റില്‍ https://admission.uoc.ac.in/ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.