തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ പുതുതായി ആരംഭിക്കുന്ന പ്രോജക്ട് മോഡ് കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി 20 വരെ നീട്ടി.
ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ (ഇ.എം.എം.ആര്.സി - 0494 2407279, 2401971), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ ടിഷ്യു കൾചര്‍ ഓഫ് അഗ്രി ഹോര്‍ട്ടികൾചറല്‍ ക്രോപ്സ് (ബോട്ടണി പഠനവകുപ്പ് - 0494 2407406, 2407407), പി.ജി ഡിപ്ലോമ ഇന്‍ ഡേറ്റ സയന്‍സ് ആൻഡ് അനലിറ്റിക്സ് (കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പ് - 0494 2407325) എന്നിവയാണ് കോഴ്സുകള്‍.
ഓരോ പ്രോഗ്രാമിനും ജനറല്‍ വിഭാഗത്തിന് 580 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 255 രൂപയുമാണ് അപേക്ഷ ഫീസ്. ഓരോ അധിക പ്രോഗ്രാമിനും 85 രൂപ വീതം കൂടുതൽ അടക്കണം. അടിസ്ഥാന യോഗ്യത വിവരങ്ങള്‍ വെബ്സൈറ്റില്‍ (https://admission.uoc.ac.in/). പ്രവേശന പരീക്ഷ തീയതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി തുടങ്ങിയ വിശദാംശങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കും. ഫോണ്‍: 0494 2407016, 2407017.
ബി.ടെക് പ്രിന്റിങ് ടെക്നോളജി കോഴ്സിലേക്ക് 2024-25 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനനടപടികള്‍ ആരംഭിച്ചു. എന്‍ജിനീയറിങ് പ്രവേശനപരീക്ഷ എഴുതാത്തവര്‍ക്കും അവസരമുണ്ട്. യോഗ്യത: പ്ലസ്ടു പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ 45 ശതമാനം മാര്‍ക്ക്. ഫോൺ: 9567172591.
ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ സ്വയത്തിലെ (സ്റ്റഡി വെബ് ഓഫ് ആക്ടിവ് ലേണിങ് ഫോര്‍ യങ് ആസ്പയറിങ് മൈന്‍ഡ് - https://swayam.gov.in/ ) 19 മാസീവ് ഓപണ്‍ ഓണ്‍ലൈന്‍ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 2024 ജൂലൈ- ഡിസംബര്‍ സെമസ്റ്ററിലേക്കാണ് പ്രവേശനം. മൂന്നു മാസം ദൈര്‍ഘ്യമുള്ള ഈ കോഴ്സുകളിലേക്ക് പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും കോഴ്സുകളില്‍ രജിസ്റ്റര്‍ ചെയ്യാനും https://emmrccalicut.org/
സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആൻഡ് ഓണ്‍ലൈന്‍ എജുക്കേഷന്‍ (മുന്‍ എസ്.ഡി.ഇ) വിഭാഗത്തിന് കീഴില്‍ 2023ല്‍ പ്രവേശനം നേടിയ എം.എ, എം.കോം, എം.എസ് സി മാത്തമാറ്റിക്സ് കോഴ്സുകളിലെ മൂന്ന്, നാല് സെമസ്റ്റര്‍ (രണ്ടാം വര്‍ഷ) വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന് ഫീ പിഴ കൂടാതെ 26 വരെയും 100 രൂപ പിഴയോടെ ജൂലൈ ഒന്നു വരെയും 500 രൂപ പിഴയോടെ നാലു വരെയും ഓണ്‍ലൈനായി അടക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ എന്‍.എസ്.എസ്/സ്പോര്‍ട്സ്/ആര്‍ട്സ് തുടങ്ങിയവയുടെ ഗ്രേസ് മാര്‍ക്കിന് അര്‍ഹരായ ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ (2020 & 2021 പ്രവേശനം) സി.ബി.സി.എസ്.എസ് ഇന്റഗ്രേറ്റഡ് പി.ജി വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ്സ് പോര്‍ട്ടലിലെ ‘ഗ്രേസ് മാര്‍ക്ക് പ്ലാനര്‍’ മുഖേന ഓപ്ഷനുകള്‍ നല്കി പരീക്ഷാഭവനിലെ അതത് ബ്രാഞ്ചുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ജൂണ്‍ 24.
ഒന്നാം സെമസ്റ്റര്‍ (സി.ബി.സി.എസ്.എസ്-പി.ജി) എം.എ മലയാളം വിത്ത് ജേണലിസം, എം.എ ഡെവലപ്മെന്റ് ഇക്കണോമിക്സ്, എം.എസ് സി ഫിസിക്സ്, എം.എസ് സി ക്ലിനിക്കല്‍ സൈക്കോളജി നവംബര്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
കോട്ടയം: എം.ജി സര്‍വകലാശാല പഠനവകുപ്പുകളിലെയും ഇന്റര്‍ സ്കൂള്‍ സെന്ററുകളിലെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷ (ക്യാറ്റ്) യുടെ പ്രൊവിഷനല്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. സ്പോര്‍ട്സ്, കള്‍ചറല്‍ േക്വാട്ടകളുടെയും ഇന്റര്‍വ്യൂ, എഴുത്തുപരീക്ഷ, കായികക്ഷമത പരീക്ഷ എന്നിവക്കുശേഷം പ്രവേശനം നടത്തുന്ന വകുപ്പുകളുടെയും റാങ്ക് ലിസ്റ്റുകള്‍ പിന്നീട് പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.