തേഞ്ഞിപ്പലം: 2024-2025 വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. ജൂണ്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷഫീസ്: ജനറല്‍- 470 രൂപ. എസ്.സി/എസ്.ടി - 195 രൂപ. മൊബൈലില്‍ ലഭിക്കുന്ന CAP IDയും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് അപേക്ഷ പൂര്‍ത്തീകരിക്കേണ്ടത്.
അപേക്ഷ ഫീസ് അടച്ചശേഷം റീ-ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കണം. അപേക്ഷ സമര്‍പ്പിച്ച് പ്രിന്റൗട്ട് എടുത്തവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യാനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ https://admission.uoc.ac.in/
കാലിക്കറ്റ് സര്‍വകലാശാല എൻജിനീയറിങ് കോളജിലെ (സി.യു-ഐ.ഇ.ടി) വിവിധ ബ്രാഞ്ചുകളിലേക്കുള്ള ബി.ടെക്. എന്‍.ആര്.ഐ സീറ്റുകളിലേക്ക് പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷകള്‍ www.cuiet.info വെബ്സൈറ്റ് വഴി ജൂണ്‍ 19 വരെ സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, അപേക്ഷ ഫീസടച്ച രസീത്, നിര്‍ദിഷ്ട അനുബന്ധങ്ങളും സഹിതം 22നുമുമ്പ് കോളജില്‍ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍: 9188400223, 9567172591.
സര്‍വകലാശാല നാനോസയന്‍സ് ആൻഡ് ടെക്നോളജി പഠനവകുപ്പിലെ നാലാം സെമസ്റ്റര്‍ എം.എസ് സി ഫിസിക്സ് (നാനോസയന്‍സ്), എം.എസ് സി കെമിസ്ട്രി (നാനോസയന്‍സ്) ഏപ്രില്‍ 2024 പരീക്ഷയുടെ മേജര്‍ പ്രോജക്ട് മൂല്യനിര്‍ണയം ജൂണ്‍ 18ന് നടത്തും.
ജൂണ്‍ 19ന് ആരംഭിക്കുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റര്‍ ബി.എ, ബി.എസ് സി, ബി.എ അഫ്ദലുല്‍ ഉലമ, ബി.എ മള്‍ട്ടിമീഡിയ ഏപ്രില്‍ 2024/2023 റെഗുലര്‍/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
നാലാം സെമസ്റ്റര്‍ എം.എ അറബിക് (CCSS 2021 & 2022 പ്രവേശനം) ഏപ്രില്‍ 2024 റെഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റര്‍ എം.എസ് സി മാത്തമാറ്റിക്സ് (CCSS 2020 മുതല്‍ 2023 വരെ പ്രവേശനം) നവംബര്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ (CBCSS-PG) എം.എസ് സി സൈക്കോളജി, എം.എ ഹിസ്റ്ററി നവംബര്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ ബി.ബി.എ എല്‍എല്‍.ബി (ഓണേഴ്സ്) നവംബര്‍ 2022 (2019 മുതല്‍ 2021 വരെ പ്രവേശനം) റെഗുലര്‍/സപ്ലിമെന്ററി, ഏപ്രില്‍ 2024 (2015 മുതല്‍ 2018 വരെ പ്രവേശനം) സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോസ് (എല്‍എല്‍.എം) ഡിസംബര്‍ 2023 റെഗുലര്‍/സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
തൃശൂർ: രണ്ടാം വർഷ എം.പി.ടി ഡിഗ്രി (സപ്ലിമെന്ററി) പരീക്ഷ, തേർഡ് പ്രഫഷനൽ എം.എം.ബി.എസ് ഡിഗ്രി പാർട്ട് 1 (സപ്ലിമെന്ററി) പരീക്ഷ (2019 സ്കീം), രണ്ടാം വർഷ എം.എസ് സി നഴ്സിങ് ഡിഗ്രി (സപ്ലിമെന്ററി) പരീക്ഷ, സെക്കൻഡ് പ്രഫഷനൽ ബി.യു.എം.എസ് ഡിഗ്രി (സപ്ലിമെന്ററി) (2016 സ്കീം) പരീക്ഷ, ഫസ്റ്റ് സെമസ്റ്റർ എം.ഫാം ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി -2019 സ്കീം) പരീക്ഷ എന്നിവയുടെ പ്രാക്ടിക്കൽ പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
രണ്ടാം വർഷ ബി.പി.ടി ഡിഗ്രി (സപ്ലിമെന്ററി) (2010, 2012 & 2016 സ്കീംസ്) പരീക്ഷ, രണ്ടാം വർഷ ബി.ഫാം ഡിഗ്രി (സപ്ലിമെന്ററി) (2010 & 2012 സ്കീം) പരീക്ഷ, ഫസ്റ്റ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി -2010 & 2019 സ്കീം) പരീക്ഷ, മൂന്നാം സെമസ്റ്റർ ബി.എ.എസ്.എൽ.പി (റെഗുലർ/സപ്ലിമെന്ററി-2018 സ്കീം) പരീക്ഷ എന്നിവയുടെ തിയറി പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
ജൂലൈ 17ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എ.എസ്.എൽ.പി (റെഗുലർ/സപ്ലിമെന്ററി -2018 സ്കീം) പരീക്ഷക്ക് ജൂൺ 26 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ജൂലൈ എട്ടിന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി.ഫാം ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി-2017 സ്കീം) പരീക്ഷക്ക് ജൂൺ 22 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ജൂലൈ മൂന്നിന് ആരംഭിക്കുന്ന തേർഡ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി പാർട്ട് 2 (സപ്ലിമെന്ററി-2019 സ്കീം) പരീക്ഷക്ക് ജൂൺ 20 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഫസ്റ്റ്, സെക്കൻഡ്, തേർഡ്, ഫോർത്ത് പ്രഫഷനൽ ബി.ഫാം (ആയുർവേദ) ഡിഗ്രി (2010 & 2020 സ്കീം) (റെഗുലർ/സപ്ലിമെന്ററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഫസ്റ്റ്, സെക്കൻഡ്, തേർഡ്, ഫോർത്ത് പ്രഫഷനൽ ബി.എസ് സി നഴ്സിങ് (ആയുർവേദ) ഡിഗ്രി (2016 സ്കീം) (റെഗുലർ/സപ്ലിമെന്ററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.