പരീക്ഷ തീയതിയില്‍ മാറ്റം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല അഫിലിയേറ്റഡ് കോളജുകള്‍ / വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാര്‍ഥികള്‍ക്കായി ജൂണ്‍ 28ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ (CUCBCSS 2018 പ്രവേശനം, CBCSS 2019 പ്രവേശനം മുതല്‍ - UG) ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ (സ്പെഷല്‍ പരീക്ഷകള്‍ ഉള്‍പ്പെടെ) ജൂലൈ ഒന്നിന് ഉച്ചക്ക് 1.30നും ജൂലൈ ഒന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്ന (CUCBCSS 2018 പ്രവേശനം - UG) ഏപ്രില്‍ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂലൈ ആറിന് രാവിലെ 9.30നും നടത്തും. പരീക്ഷകേന്ദ്രത്തില്‍ മാറ്റമില്ല.
മൂല്യനിര്‍ണയവും വൈവയും
സര്‍വകലാശാല പഠന വകുപ്പിലെ എം.എസ്സി ബയോടെക്നോളജി (നാഷനല്‍ സ്ട്രീം) (2022 പ്രവേശനം മാത്രം) നാലാം സെമസ്റ്റര്‍ ജൂണ്‍ 2024 റെഗുലര്‍ പരീക്ഷയുടെ ഡെസര്ട്ടേഷന് മൂല്യനിര്‍ണയവും വൈവയും ജൂലൈ 29, 30 തീയതികളില്‍ നടത്തും. ഡെസര്ട്ടേഷന് സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 19.
അദീബെ ഫാസില്‍ ഹാള്‍ടിക്കറ്റ്
ജൂണ്‍ 27ന് ആരംഭിക്കുന്ന അദീബെ ഫാസില്‍ ഫൈനല്‍ ഏപ്രില്‍ / മേയ് 2024 - റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ പരീക്ഷകേന്ദ്രത്തിലേക്ക് അയച്ചു. വിദ്യാര്‍ഥികള്‍ 22 മുതല്‍ അതത് പരീക്ഷകേന്ദ്രവുമായി ബന്ധപ്പെട്ട് ഹാള്‍ടിക്കറ്റുകള്‍ കൈപ്പറ്റണം.
ബി.പി.എഡ് കായിക ക്ഷമത പരീക്ഷ
2024- 2025 വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാല സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജുക്കേഷനിലേക്കും ഗവ. കോളജ് ഫിസിക്കല്‍ എജുക്കേഷനിലേക്കുമുള്ള (CUCAT 2024ന്റെ ഭാഗമായി) ബി.പി.എഡ് കായികക്ഷമത പരീക്ഷ ജൂണ്‍ 27, 28 തീയതികളില്‍ സര്‍വകലാശാല സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജുക്കേഷനില്‍ നടത്തും.
പ്രവേശന പരീക്ഷക്ക് ഹാജരാകുന്നവര്‍ ഹാള്‍ടിക്കറ്റ്, അസല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, അസല്‍ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ (കൈവശം ഉള്ളവര്‍), സ്പോര്‍ട്സ് കിറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 8.30നു മുമ്പ് സര്‍വകലാശാല കാമ്പസിലെ പി.ടി. ഉഷ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തണം. ഫോണ്‍: 0494 2407016, 2407017.
പരീക്ഷ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ വിവിധ ഇന്റഗ്രേറ്റഡ് പി.ജി (CBCSS) (2021 & 2020 പ്രവേശനം) ഏപ്രില്‍ 2024, (2020 പ്രവേശനം) ഏപ്രില്‍ 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂലൈ മൂന്നുവരെയും 190 രൂപ പിഴയോടെ ഏഴുവരെയും അപേക്ഷിക്കാം. ലിങ്ക് 24 മുതല്‍ ലഭ്യമാകും.
പരീക്ഷ
രണ്ടാം സെമസ്റ്റര്‍ ബി.എഡ് (2020 പ്രവേശനം മുതല്‍) ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ ആഗസ്റ്റ് അഞ്ചിന് തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റില്‍.
വാക്-ഇന്‍ ഇന്റര്‍വ്യൂ
സര്‍വകലാശാലയിലെ എജുക്കേഷനല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്ററില്‍ (ഇ.എം.എം.ആര്.സി) മൂന്ന് മാസ ലീവ് വേക്കന്സിയിലേക്ക് താൽക്കാലിക ജൂനിയര്‍ റിസര്‍ച്ച് ഓഫിസര്‍ ഒഴിവിലേക്ക് വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത എൻജിനീയറിങ് ബിരുദം, രണ്ട് വര്‍ഷം വിഡിയോ പ്രൊഡക്ഷനില്‍ (നിർമാണം / റിസര്‍ച്ച്) പ്രവൃത്തിപരിചയവും. പ്രൊഡക്ഷന്‍ / പ്രോജക്ട് മാനേജ്മെന്റിലും എം.എസ് - എക്സലിലും അനുബന്ധ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറുകളിലും പ്രവര്‍ത്തനപരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന.
വാക്- ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ കാലിക്കറ്റ് സര്‍വകലാശാല ഇ.എം.എം.ആര്.സി ഓഫിസില്‍ ജൂലൈ മൂന്നിന് രാവിലെ 9.30ന് ആവശ്യമായ രേഖകള്‍ സഹിതം എത്തണം. വിവരങ്ങള്‍ക്ക് www.emmrccalicut.org ഫോണ്‍: 9497215945.
സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് പഠന വകുപ്പില്‍ 2024 -2025 വര്‍ഷത്തേക്ക് മണിക്കൂര്‍ വേതന നിരക്കില്‍ അസിസ്റ്റന്റ് പ്രഫസര്‍മാരെ താൽക്കാലികമായി നിയമിക്കുന്നു.
താല്പര്യമുള്ളവര്ക്ക് polhod@uoc.ac.in എന്ന ഇ-വിലാസത്തില്‍ വിശദമായ ബയോഡേറ്റ ജൂണ്‍ 29ന് വൈകീട്ട് അഞ്ചുവരെ അയക്കാം. യോഗ്യരായവരെ അഭിമുഖത്തിന് ക്ഷണിക്കും. അഭിമുഖ തീയതി പിന്നീടറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.