ബി.എഡ് വെയ്റ്റിങ് ലിസ്റ്റ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല 2021-22 അധ്യയന വര്‍ഷത്തെ ഒഴിവുള്ള ബി.എഡ് സീറ്റുകളില്‍ പ്രവേശനത്തിനായി അതത് ഓപ്ഷനുകളിലേക്ക് അപേക്ഷിച്ചവരുടെ വെയ്റ്റിങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്റ്റുഡൻറ്സ് ലോഗിനില്‍ റാങ്ക് നില പരിശോധിക്കാം. മെറിറ്റടിസ്ഥാനത്തില്‍ കോളജില്‍നിന്നുള്ള നിർദേശാനുസരണം 21 മുതല്‍ പ്രവേശനം നേടാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഡിസംബര്‍ രണ്ടു വരെ രജിസ്ട്രേഷന് സൗകര്യം വെബ്സൈറ്റില്‍ (admission.uoc.ac.in) ലഭ്യമാണ്. ഫോണ്‍: 0494 2407016, 7017
ഹാള്‍ടിക്കറ്റ്
നാലാം സെമസ്റ്റര്‍ ബിരുദകോഴ്സുകളുടെ, നവംബര്‍ 29ന് ആരംഭിക്കുന്ന ഏപ്രില്‍ 2021 െറഗുലര്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്സൈറ്റില്‍.
പരീക്ഷ
നാലാം സെസെ്റ്റര് ബി.വോക് ഏപ്രില്‍ 2020 െറഗുലര്‍, സപ്ലിമെൻററി, ഇംപ്രൂവ്മെൻറ് പരീക്ഷകളും രണ്ടാം സെമസ്റ്റര്‍ ബി.എഡ് (രണ്ടു വര്‍ഷം) ഏപ്രില്‍ 2021 െറഗുലര്‍, സപ്ലിമെൻ ററി പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് പ്രത്യേക പരീക്ഷയും ഡിസംബര്‍ ആറിനു തുടങ്ങും.
നവംബര്‍ 15, 17 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച ഒന്നാം സെമസ്റ്റര്‍ പി.ജി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 22നു തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷ ഫലം
നാലാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി, എം.എസ്സി അപ്ലൈഡ് ജിയോളജി ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷത്തീയതി പുനഃക്രമീകരിച്ചു
തൃശൂർ: ഡിസംബർ 13ന് തുടങ്ങാനിരുന്ന അവസാന വർഷ ബി.ഫാം സപ്ലിമെൻററി തിയറി പരീക്ഷ ഡിസംബർ 27ലേക്ക് മാറ്റി പുനഃക്രമീകരിച്ചു.
പരീക്ഷഫലം
ഒക്ടോബറിൽ നടന്ന രണ്ടാം വർഷ എം.പി.ടി സപ്ലിമെൻററി, ഒക്ടോബറിൽ നടത്തിയ പോസ്റ്റ് എം.എസ്സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ് റെഗുലർ/ സപ്ലിമെൻററി എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിെൻറയും ഫോട്ടോകോപ്പി എന്നിവക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി നവംബർ 26നകം അപേക്ഷിക്കണം.
ആഗസ്റ്റിൽ നടത്തിയ ഒന്നാം വർഷ ബി.സി.വി.ടി റെഗുലർ (2019 പ്രവേശനം), സെപ്റ്റംബറിൽ നടത്തിയ രണ്ടാം വർഷ ബി.സി.വി.ടി റെഗുലർ (2018 പ്രവേശനം), മൂന്നാം വർഷ ബി.സി.വി.ടി റെഗുലർ & സപ്ലിമെൻററി (2016 പ്രവേശനം) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിെൻറയും ഫോട്ടോകോപ്പി എന്നിവക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി നവംബർ 30നകം അപേക്ഷിക്കണം.ആഗസ്റ്റിലെ ഫൈനൽ ബി.എച്ച്.എം.എസ് റെഗുലർ/ സപ്ലിമെൻററി (2015 & 2010 സ്കീം) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിെൻറയും ഫോട്ടോകോപ്പിക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഡിസംബർ ഒന്നിനകം അപേക്ഷിക്കണം.
പരീക്ഷ ടൈംടേബ്ൾ
ഡിസംബർ ഒന്നിന് തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്സി മെഡിക്കൽ ബയോകെമിസ്ട്രി സപ്ലിമെൻററി (2016 സ്കീം) തിയറി, ഡിസംബർ 13ന് തുടങ്ങുന്ന നാലാം സെമസ്റ്റർ ബി.ഫാം സപ്ലിമെൻററി തിയറി എന്നീ പരീക്ഷകളുടെ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.