തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. വിജയശതമാനം 99.26 ആണ്. കഴിഞ്ഞ വർഷം 99.47 ശതമാനം ആയിരുന്നു. 44,363 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ വർഷം ഇത് 1,25,509 ആയിരുന്നു.
വിജയശതമാനത്തിൽ ഏറ്റവും കൂടുതൽ റവന്യൂജില്ല കണ്ണൂർ (99.76%). ഏറ്റവും കുറവ് വയനാട് (98.07%). വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലാ (99.94%). ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ (97.98%). എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയവർ ഏറ്റവും കൂടുതൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. ഇവിടെ 3024 പേർ ഫുൾ എ പ്ലസ് നേടി.
വൈകിട്ട് നാലു മുതൽ വിവിധ വെബ്സൈറ്റുകളിലൂടെ ഫലമറിയാനാകും. ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിങ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.
https://results.kite.kerala.gov.in, www.prd.kerala.gov.in, https://pareekshabhavan.kerala.gov.in, https://sslcexam.kerala.gov.in എസ്.എസ്.എൽ.സി (എച്ച്.ഐ) ഫലം http://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ) ഫലം http://thslchiexam.kerala.gov.inലും ടി.എച്ച്.എസ്.എൽ.സി ഫലം http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. ഫലം http://ahslcexam.kerala.gov.in ലും ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.