സഫയർ അഭിരുചി പരീക്ഷ: രജിസ്​ട്രേഷൻ തുടങ്ങി

ദുബൈ: മെഡിക്കൽ, എൻജിനീയറിങ്​, കൊമേഴ്​സ്​ വിദ്യാർഥികളുടെ വഴികാട്ടിയായ സഫയർ ഫ്യൂച്ചർ അക്കാദമിയുടെ നേതൃത്വത്തിൽ 'ഗൾഫ്​ മാധ്യമ'ത്തിന്‍റെ സ​ഹകരണത്തോടെ ഒക്​ടോബർ ഒമ്പതിന്​ നടക്കുന്ന അഭിരുചി പരീക്ഷയുടെ രജിസ്​ട്രേഷൻ ആരംഭിച്ചു. 'സാറ്റ്​' എന്ന പേരിൽ പത്താം ക്ലാസ്​ വിദ്യാർഥികൾക്കായാണ്​ അഭിരുചി പരീക്ഷ നടത്തുന്നത്​.

യു.എ.ഇയിൽ ദുബൈ, ഷാർജ, അൽഐൻ, അബൂദബി എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്​. രാവിലെ പത്തിന്​ പരീക്ഷ തുടങ്ങും. ഒന്നാം സ്​ഥാനത്തെത്തുന്നവർക്ക്​ 2500 ദിർഹമാണ്​ സമ്മാനം. സെന്‍ററുകളിൽ മുന്നിലെത്തുന്ന നാല്​ പേർക്ക്​ 500 ദിർഹം വീതം സമ്മാനമായി ലഭിക്കും. ഒരാൾക്ക്​ ആപ്പ്​ൾ എയർപോഡ്​, മൂന്ന്​ പേർക്ക്​ കമ്പ്യൂട്ട, ടാബ്​ലെറ്റ്​, പത്ത്​ പേർക്ക്​ ബ്ലൂടൂത്ത്​ സ്പീക്കർ തുടങ്ങിയവയാണ്​ മറ്റ്​ സമ്മാനങ്ങൾ. ഫിസിക്സ്​, കെമിസ്​ട്രി, മാത്​സ്​, ബയോളജി, മെന്‍റൽ എബിലിറ്റി എന്നീ വിഷയങ്ങളിലായിരികും പരീക്ഷ. madhyamam.com/zat എന്ന ലിങ്ക്​ വഴിയാണ്​ രജിസ്റ്റർ ചെയ്യേണ്ടത്​. കൂടുതൽ വിവരങ്ങൾക്ക്​ 0569845059 എന്ന നമ്പറിൽ ബന്ധപ്പെടാം.

Tags:    
News Summary - Zephyr Aptitude Test: Registration has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.