തിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ 78.89 ശതമാനം പേർ യോഗ്യത നേടി. ജൂലൈ 16ന് നടന്ന പരീക്ഷക്ക് ഹാജരായ 71,742 പേരിൽ 56,599 പേരാണ് യോഗ്യത നേടിയത്. ഫാർമസി പ്രവേശന പരീക്ഷയിൽ 44,390 പേരും യോഗ്യത നേടിയിട്ടുണ്ട്. വിജയശതമാനം 85.12.
എൻജിനീയറിങ്ങിൽ 15,143 പേർ അയോഗ്യരായി. 480 മാർക്കിൽ 10 മാർക്ക് നേടാൻ കഴിയാത്തവരെയാണ് അയോഗ്യരാക്കിയത്. എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ രണ്ട് പേപ്പറുകളിൽ ഒന്ന് എഴുതാത്തവരെയും അയോഗ്യരാക്കിയിട്ടുണ്ട്.
52,145 പേരാണ് ഫാർമസി പ്രവേശന പരീക്ഷ എഴുതിയത്. ഇതിൽ 7755 േപർ യോഗ്യത നേടിയില്ല. വിവിധ കാരണങ്ങളാൽ 2094 പേരുടെ ഫലം തടഞ്ഞുവെച്ചിട്ടുണ്ട്. ഫലം തടഞ്ഞുവെക്കാനുണ്ടായ കാരണങ്ങൾ പരിഹരിക്കുന്ന മുറക്ക് ഇവരുടെ ഫലം പ്രസിദ്ധീകരിക്കും. www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ സ്കോർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്തര സൂചിക സംബന്ധിച്ച പരാതികളിൽ വിദഗ്ധ സമിതി പരിശോധന നടത്തുകയും ഇതു പ്രകാരം പേപ്പർ ഒന്നിൽ ഫിസിക്സ് ഭാഗത്തുനിന്നുള്ള ആറ് ചോദ്യങ്ങൾ റദ്ദാക്കുകയും ഒരു ചോദ്യത്തിെൻറ ഉത്തരം ഭേദഗതി വരുത്തുകയും ചെയ്തു. പേപ്പർ രണ്ടിെൻറ (മാത്സ്) രണ്ട് ഉത്തരങ്ങളും ഭേദഗതി ചെയ്തിട്ടുണ്ട്. വിശദാംശങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കുന്നതിന് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾ യോഗ്യത പരീക്ഷയുടെ (പ്ലസ് ടു/ തത്തുല്യം) മാർക്ക് ഒാൺലൈനായി സമർപ്പിക്കുന്നത് വ്യാഴാഴ്ച അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.