തൃശൂർ: കേരള കാര്‍ഷിക സർവകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന “IOT Concepts in Agriculture” എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 ഏപ്രിൽ 08 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വകലാശാല ശാസ്ത്രജ്ഞർ കോഴ്സ് കൈകാര്യം ചെയ്യുന്നു. താൽപര്യമുള്ളവര്‍ ഏപ്രിൽ ഏഴിനകം രജിസ്റ്റര്‍ ചെയ്യണം.
24 ദിവസം ദൈര്‍ഘ്യമുള്ള കോഴ്സിൽ ഇംഗ്ലീഷിലാണ് പരിശീലനം. പത്ത് സെഷനുകളിലായി തയ്യാറാക്കിയ കോഴ്സ് കെ.എ.യു. MOOC പ്ലാറ്റ്ഫോമിലൂടെ പഠിതാവിന്റെ സൗകര്യാര്‍ത്ഥം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിനായി കമ്പ്യൂട്ടറോ മൊബൈല്‍ ഫോണോ (സ്മാര്‍ട്ട് ഫോണ്‍) ഉപയോഗിക്കാം. ഫൈനല്‍ പരീക്ഷ പാസാവുന്നവർക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. സര്‍ട്ടിഫിക്കറ്റിന് നിശ്ചിത ഫീസ് ഈടാക്കുന്നതാണ്.
www.celkau.in/MOOC/Defaulteng.aspx എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഈ പരിശീലന കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിർദേശങ്ങള്‍ മേല്‍ പറഞ്ഞ ലിങ്കില്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഏപ്രിൽ 08 മുതല്‍ ‘പ്രവേശനം’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് യൂസർ ഐ.ഡി യും പാസ് വേര്‍ഡും ഉപയോഗിച്ച് ക്ലാസ്സുകളില്‍ പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.