തിരുവനന്തപുരം: കേരള പബ്ലിക് സർവിസ് കമീഷന്റെ ഔദ്യോഗിക എംബ്ലം ഉപയോഗിച്ചും കമീഷന്റെ പേരോ സമാനമായ പേരുകളോ ഉപയോഗിച്ചും വ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളും വാട്സ്ആപ് ഗ്രൂപ്പുകൾ, ടെലിഗ്രാം ചാനലുകൾ, ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനൽ എന്നിവ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പി.എസ്.സി അറിയിച്ചു.
പി.എസ്.സി. അംഗീകൃത കോഴ്സുകൾ എന്ന രീതിയിൽ തെറ്റായി പരസ്യം ചെയ്ത് വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കമീഷന്റെ ഔദ്യോഗിക അറിയിപ്പുകൾ, വാർത്തകൾ എന്നിവ നൽകുന്ന അംഗീകൃത പത്ര ദൃശ്യമാധ്യമങ്ങൾ ഒഴികെ വ്യക്തികളും സ്ഥാപനങ്ങളും പി.എസ്.സി എംബ്ലം, പേര്, ഓഫിസ് ചിത്രം എന്നിവ ഉപയോഗിക്കുന്നതും പി.എസ്.സി അംഗീകൃതം എന്ന് പരസ്യം ചെയ്ത് കോഴ്സുകൾ നടത്തുന്നതും കുറ്റകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.