എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷൽ റിക്രൂട്ട്മെന്റ് പ്രകാരം മാനേജർ (മിഡിൽ മാനേജ്മെന്റ് ഗ്രേഡ്-2) തസ്തികയിൽ 3 ഒഴിവുകളിലേക്കും (എസ്.ടി 2, ഒ.ബി.സി-എൻ.സി.എൽ 1) മാനേജ്മെന്റ് ട്രെയിനി തസ്തികയിൽ 12 ഒഴിവുകളിലേക്കും (എസ്.സി 4, എസ്.ടി 5, ഒ.ബി.സി-എൻ.സി.എൽ 3) നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു.
യോഗ്യത: 60 ശതമാനം മാർക്കിൽ ബിരുദവും എം.ബി.എ/പി.ജി.ഡി.ബി.എ (ഫിനാൻസ്)/ സി.എ യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. മാനേജർ തസ്തികക്ക് പൊതുമേഖലാ ബാങ്ക്/ധനകാര്യസ്ഥാപനത്തിൽനിന്നും 4 വർഷത്തെ പ്രവൃത്തി പരിചയം വേണം. മാനേജ്മെന്റ് ട്രെയിനി തസ്തികക്ക് ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പ്രായം മാനേജർ തസ്തികക്ക് എസ്.ടി വിഭാഗത്തിന് 39. ഒ.ബി.സി-എൻ.സി.എൽ വിഭാഗത്തിന് 37. മാനേജ്മെന്റ് ട്രെയിനി തസ്തികക്ക് എസ്.സി/എസ്.ടി 33. ഒ.ബി.സി-എൻ.സി.എൽ 31. പി.ഡബ്ലിയു.ബി.ഡി-എസ്.സി/എസ്.ടി 43. പി.ഡബ്ലിയു.ബി.ഡി ഒ.ബി.സി-എൻ.സി.എൽ 41. വിജ്ഞാപനം www.eximbankindia.inൽ. ജനുവരി ഒന്നുവരെ https://ibpsonline.ibps.in/iebctnov2ൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് 600 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ബി.ഡി/വനിതകൾ/ഇ.ഡബ്ലിയു.എസ് 100 രൂപ മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.