ന്യൂഡൽഹി: കണ്ടെയ്ൻമെൻറ് സോണുകളിൽ നിന്നുള്ള വിദ്യാർഥികളെയും പരീക്ഷ നടത്തുന്നവരെയും ജെ.ഇ.ഇ, നീറ്റ് ഉൾപ്പെടെ പരീക്ഷ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിെൻറ പുതിയ മാർഗനിർദേശം. ഈ വിദ്യാർഥികൾക്ക് മറ്റു മാർഗങ്ങളിലൂടെ പരീക്ഷയെഴുതാൻ അവസരം നൽകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മറ്റൊരു തീയതിയിൽ ഇവർക്കായി പരീക്ഷ സംഘടിപ്പിക്കണം. കണ്ടെയ്ൻമെൻറ് സോണുകളിൽ പരീക്ഷാകേന്ദ്രം അനുവദിക്കില്ലെന്നും പരീക്ഷ നടത്തിപ്പിെൻറ നടപടി ക്രമങ്ങൾ വിശദീകരിച്ച് പുറത്തിറക്കിയ നിർദേശങ്ങളിൽ പറയുന്നു.
രോഗലക്ഷണങ്ങൾ ഇല്ലാത്ത വിദ്യാർഥികളെയും ഉദ്യോഗസ്ഥരെയും മാത്രമേ പരീക്ഷക്ക് പ്രവേശിപ്പിക്കൂ. മുഖാവരണം പരീക്ഷ നടക്കുന്ന സമയമത്രയും നിർബന്ധമായിരിക്കും. കേന്ദ്രത്തിനുള്ളിൽ ഇരിപ്പിടങ്ങൾ ഇടവിട്ട് ഒരുക്കണം. കൈ കഴുകാനുള്ള സോപ്പ്, സാനിറ്റൈസർ, സോഡിയം ഹൈപോ േക്ലാറൈറ്റ്, മാസ്ക് എന്നിവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉണ്ടായിരിക്കണം.
വിദ്യാർഥികളും പരീക്ഷ നടത്തുന്ന ഉദ്യോഗസ്ഥരും ആരോഗ്യ സ്ഥിതി സംബന്ധിച്ച് സ്വയം തയാറാക്കിയ പ്രസ്താവന നൽകണം. നൽകാത്തവരെ പരീക്ഷ കേന്ദ്രത്തിൽ കടത്തില്ല. പേന, പെൻസിൽ ഉപയോഗിക്കുന്ന പരീക്ഷയിൽ ഇൻവിജിലേറ്റർമാർ ചോദ്യക്കടലാസ് വിതരണം ചെയ്യുന്നതിന് മുമ്പ് കൈ സാനിറ്റൈസ് ചെയ്യണം. ഉത്തരകടലാസുകൾ 72 മണിക്കൂർ കഴിഞ്ഞു മാത്രമേ തുറക്കാവൂ. ഒാൺൈലൻ പരീക്ഷകളിൽ കമ്പ്യൂട്ടറുകൾ അണുമുക്തമാക്കണം. പ്രവേശന പരീക്ഷ കേന്ദ്രങ്ങളിൽ തെർമൽ സ്കാനറുകൾ നിർബന്ധമാണെന്നും നടപടി ക്രമങ്ങളിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.