കേന്ദ്ര സർക്കാറിനു കീഴിലുള്ള ബംഗളൂരുവിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് (നിംഹാൻസ്) നഴ്സിങ് ഓഫിസർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
161 ഒഴിവുകളുണ്ട്. (എസ്.സി-26, എസ്.ടി-10, ഒ.ബി.സി-39, ജനറൽ-70, ഇ.ഡബ്ല്യു.എസ്-16). ശമ്പളനിരക്ക് 9300-34,800 രൂപ (പരിഷ്കരണത്തിന് മുമ്പുള്ളത്).യോഗ്യത: അംഗീകൃത ബി.എസ്സി നഴ്സിങ് ബിരുദം/തത്തുല്യം. സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. ചുരുങ്ങിയത് 50 കിടക്കകളുള്ള ഹോസ്പിറ്റലിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 35.
ആപ്ലിക്കേഷൻ പ്രോസസിങ് ഫീസ് നികുതിയടക്കം 1180 രൂപ. പട്ടികജാതി/വർഗക്കാർക്ക് 885 രൂപ മതി. ഭിന്നശേഷിക്കാരെ (പി.ഡബ്ല്യു.ഡി) ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എസ്.സി/എസ്.ടി/ഒ.ബി.സി/പി.ഡബ്ല്യു.ഡി/വിമുക്തഭടന്മാർ മുതലായ വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.nimhans.ac.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. നവംബർ 18ന് വൈകീട്ട് 4.30 വരെ ഓൺലൈനായി അപേക്ഷ നൽകാം. അർഹതാനിർണയ പരീക്ഷ നടത്തി തെരഞ്ഞെടുക്കും.
പരീക്ഷ തീയതിയും സമയവും സെന്ററും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.