ന്യൂഡൽഹി: പിഎച്ച്.ഡിക്ക് സ്വന്തം പ്രവേശനപരീക്ഷ നടത്തുന്നരീതി അടുത്ത അക്കാദമികവർഷം മുതൽ തിരിച്ചുകൊണ്ടുവരുമെന്ന് ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല. മൂന്നുവർഷം മുമ്പാണ് പരീക്ഷ ഉത്തരവാദിത്തം നാഷനൽ ടെസ്റ്റിങ് ഏജൻസിയെ ഏൽപിച്ചത്.
വിദ്യാർഥികളും അധ്യാപകരും തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതായി വൈസ് ചാൻസലർ ശാന്തിശ്രീ പണ്ഡിറ്റ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. സർവകലാശാലയുടെ അധികാരം പുനഃസ്ഥാപിക്കണമെന്നും പ്രവേശനപരീക്ഷയുടെ ഉത്തരവാദിത്തം തിരിച്ചെടുക്കണമെന്നും അധ്യാപക, വിദ്യാർഥിസംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.