തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെൻറ് വെള്ളിയാഴ്ച വൈകീേട്ടാടെ പ്രസിദ്ധീകരിക്കും. ശനിയാഴ്ച പ്രസിദ്ധീകരിക്കാനിരുന്നതാണ്. വിദ്യാർഥികൾ നൽകിയ ഒാപ്ഷനുകളുടെ അടിസ്ഥാനത്തിലുള്ള പ്രവേശന സാധ്യത സൂചിപ്പിക്കുന്നതാണ് ട്രയൽ അലോട്ട്മെൻറ്. നിലവിലെ ഒാപ്ഷനുകൾ പുനഃക്രമീകരിക്കാനും ആവശ്യമില്ലാത്തവ റദ്ദാക്കാനും സെപ്റ്റംബർ എട്ടുവരെ സമയം നൽകും.
കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാത്ത അപേക്ഷകർക്ക് അതിനുള്ള സമയവും എട്ടുവരെ അനുവദിക്കും. കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാത്ത അപേക്ഷകർക്ക് പ്രവേശന നടപടികളിൽ പെങ്കടുക്കാനാകില്ല.
കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് സ്കൂളുകളിൽ അപേക്ഷ സമർപ്പണത്തിന് ഒരുക്കിയ ഹെൽപ് ഡെസ്ക്കുകളിൽ സൗകര്യമൊരുക്കും.
സെപ്റ്റംബർ 14നാണ് ആദ്യ അലോട്ട്മെൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.