സമർഥരായ വിദ്യാർഥികൾക്ക് ശാസ്ത്രമേഖലയിൽ നൂതന ആശയങ്ങൾ പരീക്ഷിക്കാൻ അവസരം നൽകാനും അവരെ ഗവേഷണത്തിലേക്ക് ആകർഷിക്കാനുംവേണ്ടി ശാസ്ത്ര-സാേങ്കതിക വകുപ്പ് 2017ൽ ഏർപ്പെടുത്തിയിട്ടുള്ള ‘ഇൻസ്പെയർ’ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. http://www.online-inspire.gov.in എന്ന വെബ്പോർട്ടലിലെ നിർദേശങ്ങൾ പാലിച്ച് വേണം അപേക്ഷ ഒാൺലൈനായി സമർപ്പിക്കേണ്ടത്. 2017 ഡിസംബർ 31 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷിക്കേണ്ട രീതി വെബ്സൈറ്റിലുണ്ട്. അപേക്ഷയുടെ പ്രിൻറൗട്ട് റഫറൻസിനായി സൂക്ഷിക്കണം.
ഹാർഡ്കോപ്പിയോ രേഖകളുടെ പകർപ്പുകളോ ശാസ്ത്രസാേങ്കതികവകുപ്പിന് അയക്കേണ്ടതില്ല. ദേശീയതലത്തിൽ ആകെ 10,000 സ്കോളർഷിപ്പുകളാണുള്ളത്. 2017ൽ പ്ലസ് ടു/പന്ത്രണ്ടാംക്ലാസ് പാസായവർക്കായി സ്കോളർഷിപ് പരിമിതപ്പെടുത്തിയിരിക്കുന്നു. 2017ലെ പന്ത്രണ്ടാംക്ലാസ് CBSE/ സ്റ്റേറ്റ് ബോർഡ് പരീക്ഷയിൽ ഉയർന്ന കട്ട് ഒാഫ് പരിധിക്കുള്ളിൽ (കഴിഞ്ഞവർഷം കേരളത്തിലെ കട്ട് ഒാഫ് മാർക്ക് 96.5 ശതമാനമായിരുന്നു) വരുന്നവർ അല്ലെങ്കിൽ JEE മെയിൻ/JEE അഡ്വാൻസ്ഡ്/NEET-UG കോമൺമെറിറ്റ് ലിസ്റ്റിൽ ഉയർന്ന 10,000 റാങ്കിനുള്ളിൽ വരുന്നവർ അല്ലെങ്കിൽ കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (KVPY)ഫെലോസ്, നാഷനൽ ടാലൻറ് െസർച് എക്സാമിനേഷൻ (NTSE) സ്കോളേഴ്സ്, ഇൻറർനാഷനൽ ഒളിമ്പ്യാഡ് മെഡലിസ്റ്റുകൾ, ജഗദീഷ് ബോസ് നാഷനൽ സയൻസ് ടാലൻറ് െസർച് (JBNSTS) സ്കോളേഴ്സ്, മറ്റ് സമാന ദേശീയ മത്സരപരീക്ഷകളിൽ ഉന്നതനിലവാരം പുലർത്തിയിരുന്നവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.
പ്രായം 17-22 വയസ്സ്. യു.ജി.സി അംഗീകൃത വാഴ്സിറ്റി/കോളജുകളിൽ നാച്വറൽ/ബേസിക് സയൻസ് (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, അസ്ട്രോ ഫിസിക്സ്, അസ്ട്രോണമി, ഇലക്ട്രോണിക്സ്, ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി, ആന്ത്രപ്പോളജി, മൈക്രോ ബേയാളജി, ജിയോ ഫിസിക്സ്, ജിയോ കെമിസ്ട്രി, അറ്റ്മോസ്ഫിയറിക് സയൻസസ്, ഒാഷ്യൻ സയൻസ്) വിഷയങ്ങളിൽ മൂന്നുവർഷത്തെ െറഗുലർ ബി.എസ്സി/ബി.എസ്സി (ഒാണേഴ്സ്)/ നാലുവർഷത്തെ ബാച്ചിലർ ഒാഫ് സയൻസ് (ബി.എസ്)/ അഞ്ചുവർഷത്തെ ഇൻറഗ്രേറ്റഡ് എം.എസ്സി/എം.എസ് പ്രോഗ്രാമുകളിൽ പഠിക്കുന്നവരാകണം. എൻജിനീയറിങ്/മെഡിസിൻ/ടെക്നോളജി/മറ്റ് പ്രഫഷനൽ/ ടെക്നിക്കൽ/അപ്ലൈഡ് സയൻസ് കോഴ്സുകൾ ഇൗ സ്കോളർഷിപ്പിെൻറ പരിധിയിൽെപടില്ല. വിശദ യോഗ്യതമാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി, തെരഞ്ഞെടുപ്പ് മുതലായ വിശദവിവരങ്ങൾ
http://www.online-inspire.gov.in ൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.