കരിയറിലും വിദ്യാഭ്യാസത്തിലും തിളങ്ങാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഉയര്‍ച്ചയിലേക്കുള്ള പടിയൊരുക്കി ഫെയര്‍ ആന്‍ഡ് ലവ്ലി ഫൗണ്ടേഷന്‍ സ്കോളര്‍ഷിപ്. ഉന്നത വിദ്യാഭ്യാസത്തിനും കരിയര്‍ ഡെവലപ്മെന്‍റിനും ബിസിനസ് തുടങ്ങാനുമാഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ് ലഭിക്കുക. മികച്ച അക്കാദമിക് നിലവാരമുള്ളവര്‍ക്ക് വര്‍ഷം ഒരു ലക്ഷം രൂപവരെ ലഭിക്കും.
ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി കോഴ്സുകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. പത്താം ക്ളാസിലും പ്ളസ് ടുവിനും 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
കരിയര്‍ വികസനം ലക്ഷ്യം വെക്കുന്നവര്‍ക്കും സ്കോളര്‍ഷിപുണ്ട്. 50 ശതമാനം മാര്‍ക്കോടെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
ബിസിനസ് രംഗത്ത് മൂന്നുവര്‍ഷമെങ്കിലും പരിചയമുള്ളവര്‍ക്ക് പുതിയ ബിസിനസ് തുടങ്ങാനും സ്കോളര്‍ഷിപ് അനുവദിക്കും.
www.fairandlovely.in ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. വെബ്സൈറ്റില്‍നിന്ന് അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. പ്രായം, യോഗ്യത, വിലാസം, പ്രവൃത്തി പരിചയം, വരുമാനം എന്നിവ തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കണം.
ഓഫ്ലൈനായി അപേക്ഷിക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഫെയര്‍ ആന്‍ഡ് ലവ്ലി ഫൗണ്ടേഷന്‍, ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ ഹൗസ്, ബി.ഡി സാവന്ത് മാര്‍ഗ്, ചാകാല, മുംബൈ-400099 എന്ന വിലാസത്തില്‍ അയക്കണം. വിവരങ്ങള്‍ക്ക് 1800-220-130 എന്ന നമ്പറില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.